ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

വിലക്കിഴിവിൽ പാമോയിൽ ഇറക്കുമതിക്കൊരുങ്ങി ഇന്ത്യ

മുംബൈ: കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിൽനിന്ന് വൻ വിലക്കിഴിവിൽ പാമോയിൽ ഇറക്കുമതിക്കൊരുങ്ങി ഇന്ത്യ. ആദ്യമായാണ് ഈ രാജ്യങ്ങളുടെ പാംഓയിൽ ഇന്ത്യ വാങ്ങുന്നത്. ഈ രാജ്യങ്ങളിലെ പാമോയിൽ ഉത്പാദനം ആവശ്യത്തേക്കാൾ അധികമാണ്.

മുമ്പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും അധികമുള്ള പാമോയിൽ വില്ക്കുകയായിരുന്നു ഈ രാജ്യങ്ങൾ ചെയ്തിരുന്നത്. വൻ വിലക്കിഴിവിൽ ഈ രാജ്യങ്ങൾ ഇന്ത്യക്ക് പാംഓയിൽ നല്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകത്ത് പാമോയിൽ ഉത്പാദനത്തിൽ കൊളംബിയ നാലാംസ്ഥാനത്തും ഗ്വാട്ടിമാല ആറാമതുമാണ്. ഇന്ത്യയുടെ ഈ നീക്കം ഇന്തോനേഷ്യയെയും മലേഷ്യയെയുമാണ് ബാധിക്കുന്നത്.

ആഗോളതലത്തിൽ പാമോയിൽ ഉത്പാദനത്തിലും വിതരണത്തിലും മുൻപന്തിയിലുള്ള രാജ്യങ്ങളാണിവ. ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരും ഈ രാജ്യങ്ങളാണ്. 2023-24ൽ ഒമ്പത് മില്യൺ ടൺ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

കൊളംബിയൻ, ഗ്വാട്ടിമാലൻ ചരക്കുകൾ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പാമോയിലിനെക്കാൾ ഫ്രീ ഓണ്‍ ബോർഡ് അടിസ്ഥാനത്തിൽ കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ ചരക്കെത്തിച്ചു നല്കും.

ഇന്ത്യൻ വാങ്ങലുകാർ ചരക്കുകൾ പെട്ടെന്ന് എത്തിക്കാൻ താത്പര്യപ്പെടുന്നവരാണ്. ലാറ്റിനമേരിക്കയിൽനിന്ന് കടൽമാർഗം ചരക്കെത്തിക്കാൻ 45 ദിവസം ആവശ്യമാണ്. എന്നാൽ, വലിയ ഡിസ്കൗണ്ട് നല്കുന്നതിനാൽ ഈ കാലതാമസം വാങ്ങലുകാർ ഒരു പ്രശ്നമാക്കുന്നില്ല.

X
Top