ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നുകാര്‍ വില്‍പന തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞു

യൂറോപ്യന്‍ യൂണിയനുമായി എഫ്ടിഎ ഉടനെന്ന് ഇന്ത്യ

ന്യൂഡൽഹി: യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടന്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെ സമീപകാല ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതായി മന്ത്രാലയ സെക്രട്ടറി തന്മയ ലാല്‍ പറഞ്ഞു.

‘ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ടീമുകളും വളരെ മികച്ച രീതിയില്‍ പ്രക്രിയ മുന്നോട്ടുപോകുന്നു”, ലാല്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനും സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം എന്നിവ വര്‍ധിപ്പിക്കാനും സമ്മതിച്ചപ്പോഴായിരുന്നു ഈ സന്ദര്‍ശനം.

ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ വ്യാപാര കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി ഇരുപക്ഷവും ഇതിനായി ചര്‍ച്ചകള്‍ ആരംഭിച്ച് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരുന്നത്.

2013 ല്‍ കരാറിനായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതിന് ശേഷം 2022 ജൂണില്‍ വീണ്ടും ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം.

X
Top