Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

ന്യൂഡൽഹി: 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഇത് സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് പലതവണ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചു എന്ന യുഎസിന്റെ അവകാശവാദത്തോടുള്ള പ്രതികരണമായാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം പറഞ്ഞത്.

വിപണി സാഹചര്യങ്ങൾക്കും മാറിക്കൊണ്ടിരിക്കുന്ന രാജ്യാന്തര ചലനങ്ങൾക്കും അനുസൃതമായി ഊർജ സ്രോതസുകളിൽ വൈവിധ്യം കൊണ്ടുവരുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ നടപടികളും ഈ ലക്ഷ്യം മുൻനിർത്തി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വിതരണ ശൃംഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ, വാണിജ്യപരമായ ലാഭമുണ്ടെങ്കിൽ വെനസ്വേലയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഊർജ മേഖലയിൽ ഇന്ത്യയുടെ ദീർഘകാല പങ്കാളിയാണ് വെനസ്വേലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-20 വരെ ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നിർത്തേണ്ടി വന്നു. 2023-24ൽ വീണ്ടും ആരംഭിച്ചെങ്കിലും ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇറക്കുമതി തടസപ്പെട്ടു. വെനസ്വേലയിലെ ദേശീയ എണ്ണക്കമ്പനിയുമായി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 2008 മുതൽ പങ്കാളിത്തമുണ്ട്.

ലഭ്യതയും വാണിജ്യപരമായ മെച്ചവും പരിഗണിച്ച് വെനസ്വേല ഉൾപ്പെടെ ഏത് ഭൂപ്രദേശത്തുനിന്നും എണ്ണ വാങ്ങുന്നതിനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിച്ചുകൊണ്ടിരിക്കുമെന്നും രൺധീർ‌ ജയ്സ്വാൾ പറഞ്ഞു.

X
Top