ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്

ന്യൂഡൽഹി: വിദേശ ഓഹരികളിലും വസ്തു വകകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില് റെക്കോഡ് വര്ധന. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കു പ്രകാരം 2.1 ബില്യണ് ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞവര്ഷം ഇന്ത്യക്കാര് വിദേശത്ത് നടത്തിയത്.

ഓരോ ആസ്തിയിലും നിക്ഷേപിച്ച തുകയില് റെക്കോഡ് വര്ധനവാണുള്ളത്. വിദേശ ഡെപ്പോസിറ്റ്, വസ്തു, ഓഹരി തുടങ്ങിയവയിലുള്ള നിക്ഷേപത്തിലാണ് വന് വര്ധന. 12 മാസത്തെ കണക്കെടുത്താല് ഡിസംബറില് റോക്കോഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.

നിക്ഷേപം ഇങ്ങനെ

കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം ഓഹരി, കടപ്പത്രം എന്നിവയിലെ ഇന്ത്യക്കാരുടെ നിക്ഷേപം 969.5 മില്യണ് ഡോളറെന്ന ഉയര്ന്ന നിലവാരത്തിലെത്തി. ഡിസംബര് മാസത്തില് മാത്രം 119.58 മില്യണ് ഡോളറാണ് നിക്ഷേപം. വിദേശ ഓഹരികളിലെ നിക്ഷേപ താല്പര്യമാണ് കുതിപ്പിന് പിന്നില്.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്ഫബെറ്റ്, മൈക്രോസോഫ്റ്റ്, ആമസോണ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില് ഇന്ത്യക്കാര്ക്കുള്ള നിക്ഷേപ താല്പര്യം വര്ധിച്ചു. മ്യൂച്വല് ഫണ്ടുകള് വഴിയും നിരവധി ഇന്ത്യക്കാര് ഈ ഓഹരികളില് നിക്ഷേപം നടത്തിയിട്ടുണ്ട്.

ഡിസംബറിലെ കണക്കനുസരിച്ച് വിദേശ ഓഹരികളിലുള്ള രാജ്യത്തെ മ്യൂച്വല് ഫണ്ടുകളുടെ നിക്ഷേപം 2,27,055 കോടി കവിഞ്ഞു. ജനുവരിയിലെ കണക്കുപ്രകാരം ഈ മൂല്യം 2,29,012 കോടിയായും ഉയര്ന്നു.

അതേസമയം, വിദേശ ഓഹരികളില് നിക്ഷേപിക്കാനുള്ള പരിധി നിലനില്ക്കുന്നതിനാല് മ്യൂച്വല് ഫണ്ടുകളില് പലതിനും കൂടുതല് നിക്ഷേപം സ്വീകരിക്കുന്നത് നിര്ത്തേണ്ടിവന്നു. ഈതുക ഉയര്ത്താന് മാസങ്ങളായി മ്യൂച്വല് ഫണ്ട് കമ്പനികള് സമ്മര്ദം ചെലുത്തുന്നുണ്ട്.

ഇന്ത്യക്കു പുറത്തുള്ള ബാങ്കുകളില് വിദേശ കറന്സിയില് സൂക്ഷിച്ചിട്ടുള്ള പണമാണ് ഡെപ്പോസിറ്റായി കണക്കാക്കിയിട്ടുള്ളത്. 2012 മാര്ച്ചില് 26.6 മില്യണ് ഡോളറായിരുന്ന ഈ തുക 2022 ഡിസംബറിലെത്തിയപ്പോള് 985.7 മില്യണ് ഡോളറിലെത്തി.

X
Top