ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

4 ശതമാനം വളർന്ന് ഇന്ത്യയിലെ ധാതു ഉൽപ്പാദനം

ന്യൂഡൽഹി: രാജ്യത്തെ ധാതു ഉല്പാദനം മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാർച്ചിൽ 4 ശതമാനം വർധനയുണ്ടായതായി ഖനി മന്ത്രാലയം അറിയിച്ചു. ഖനന, ക്വാറി മേഖലയിലെ ധാതു ഉൽപ്പാദന സൂചിക 2021 മാർച്ചിലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം വർധിച്ച് 2022 മാർച്ചിൽ 144.6 ആയി. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ (ഐബിഎം) താൽക്കാലിക കണക്കുകൾ പ്രകാരം 2021-22 ഏപ്രിൽ-മാർച്ച് കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 12.2 ശതമാനം വർധനയുണ്ടായതായി ഖനി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കൽക്കരി 958 ലക്ഷം ടൺ, ലിഗ്നൈറ്റ് 60 ലക്ഷം ടൺ, പെട്രോളിയം (ക്രൂഡ്) 25 ലക്ഷം ടൺ, ഇരുമ്പയിര് 270 ലക്ഷം ടൺ എന്നിങ്ങനെയാണ് മാർച്ചിലെ പ്രധാന ധാതുക്കളുടെ ഉൽപ്പാദനം. 2022 മാർച്ചിൽ പോസിറ്റീവ് വളർച്ച കാണിക്കുന്ന പ്രധാനപ്പെട്ട ധാതുക്കളുടെ ഉൽപ്പാദനത്തിൽ ഇരുമ്പയിര്, ഫോസ്ഫറൈറ്റ്, ലിഗ്നൈറ്റ്, സ്വർണ്ണം എന്നിവയും നെഗറ്റീവ് വളർച്ച കാണിക്കുന്ന ധാതുക്കളിൽ കൽക്കരി, പെട്രോളിയം (ക്രൂഡ്), ബോക്‌സൈറ്റ്, ക്രോമൈറ്റ് (-31.8%), മാംഗനീസ് അയിര് എന്നിവയും ഉൾപ്പെടുന്നു.

X
Top