ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

രാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ന്യായവും സന്തുലിതവുമായ വ്യാപാരകരാറുകളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ദീര്‍ഘകാല വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ രാജ്യം തയ്യാറാണ്. കരാറിന്റെ വലുപ്പമല്ല, മറിച്ച് നേട്ടമാണ് മാനദണ്ഢം.

വിപണി പ്രവേശനം, കയറ്റുമതി, സാമ്പത്തിക വളര്‍ച്ച എന്നിവ ഉറപ്പുവരുത്തുന്നതാകണം കരാര്‍. ആഗോള വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിനും ഇന്ത്യ നിലവില്‍ നിരവധി രാജ്യങ്ങളുമായും പ്രദേശങ്ങളുമായും വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. യുഎസുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ 2025 ഓടെ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചര്‍ച്ചകള്‍ ഇന്ത്യയും ഒമാനും ഇതിനോടകം പൂര്‍ത്തിയാക്കി. ന്യൂസിലാന്റുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ 2025 സെപ്റ്റംബര്‍ 19 ന് ക്വീന്‍സ്ടൗണില്‍ അവസാനിച്ചു, അടുത്ത റൗണ്ട് ന്യൂഡല്‍ഹിയില്‍ നടക്കും. മെയ് മാസത്തില്‍ ഇന്ത്യയും ചിലിയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.

ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര അളവ് ഏകദേശം 212.12 ബില്യണ്‍ ഡോളറാണ്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്ന പക്ഷം അടുത്ത ദശകത്തില്‍ ഈ വ്യാപാരം ഗണ്യമായി ഉയര്‍ത്താനാകും.

X
Top