പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 87–ാമത്

ന്യൂഡൽഹി: കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. ‘ഇക്കണോമിക് ഫ്രീഡം ഓഫ് ദ് വേൾഡ് 2021’ എന്ന റിപ്പോർട്ടിൽ 165 രാജ്യങ്ങളാണുള്ളത്.

മുൻവർഷം ഇന്ത്യയുടെ സ്ഥാനം 86 ആയിരുന്നു. 1980 മുതൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്. 10ൽ 6.62 ആണ് ഇന്ത്യയുടെ പോയിന്റ്.

റാങ്കിങ്ങിൽ നേരിയ ഇടിവു നേരിട്ടെങ്കിലും ദക്ഷിണേഷ്യയിൽ മികച്ച സാമ്പത്തിക സ്വാതന്ത്ര്യം ഇന്ത്യയിൽ തന്നെയാണെന്ന് റിപ്പോർട്ട് പറയുന്നു. സിംഗപ്പൂരാണ് റാങ്കിങ്ങിൽ ഒന്നാമത്.

ഹോങ്കോങ്, സ്വിറ്റ്സർലൻഡ്, ന്യൂസീലൻഡ്, യുഎസ്, അയർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രേലിയ, യുകെ, കാനഡ എന്നിവയാണ് തൊട്ടുപിന്നിൽ.

ചൈനയുടെ സ്ഥാനം 111–ാമതാണ്. ഏറ്റവും അവസാനം വെനസ്വേല.

X
Top