
ന്യൂഡല്‍ഹി: ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാറില്‍ (സെപ്പ) ഒപ്പുവയ്ക്കാനൊരുങ്ങുകയാണ്. ഇന്ത്യയിലെ ഒമാന്‍ സ്ഥാനപതി സാലാ അബുദുല്ല സാല അല്‍ഷിബാനി അറിയിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കരാര്‍ നിയമാനുസൃതമാക്കുന്നതിനും ഭരണപരമായ നിര്‍വഹണത്തിനും ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്പ പ്രകാരം ഇരു രാജ്യങ്ങളും കസ്റ്റംസ് നികുതിയില്‍ ഇളവ് വരുത്തും. ഇതോടെ കയറ്റുമതി, ഇറക്കുമതി നടപടികള്‍ സുഗമമാകും. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും നിക്ഷേപങ്ങള്‍ ഉയര്‍ത്താനും ധാരണയായിട്ടുണ്ട്.
2023 ലാണ്് ഇന്ത്യയും ഒമാനും സെപ്പ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് കരാറിന്റെ പ്രാഥമിക ലക്ഷ്യം. നിലവില്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 70 ശതമാനവും അസംസ്‌കൃത എണ്ണയും യൂറിയയുമാണ്. കൂടാതെ പ്രൊപ്പലീനും എതലീന്‍ പോളിമേഴ്‌സും പെറ്റ്‌കോക്കും ജിപ്‌സവും, ഇരുമ്പും സ്റ്റീലും മറ്റ് കെമിക്കലുകളും ഇറക്കുമതി ചെയ്യുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി വ്യാപാരം 10.61 ബില്യണ്‍ ഡോളറിന്റേതായി. 6000 ത്തോളം സംയുക്ത സംരഭങ്ങള്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഇന്ത്യയുടെ സംഭാവന 776 മില്യണ്‍ ഡോളറിന്റേതാണ്.
ഏപ്രില്‍ 2000 തൊട്ട് മാര്‍ച്ച് 2025 വരെ ഒമാനില്‍ നിന്നും ഇന്ത്യ 605.57 ദശലക്ഷം ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചു. ഇന്ത്യ-ഒമാന്‍ സമഗ്ര വ്യാപാരക്കരാര്‍ യാഥ്ാര്‍ത്ഥ്യമാകുന്നത് ആഗോള എണ്ണവിലയേയും പെട്രോകെമിക്കല്‍ വിലയേയും സ്വാധീനിക്കുമെന്നും അല്‍ഷിബാനി അറിയിച്ചു.
യുഎഇയുമായും ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലുമായും നിലവില്‍ ഇന്ത്യ സെപ്പ ഒപ്പുവച്ചിട്ടുണ്ട്.