എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

2031ഓടെ ആണവോർജ ശേഷി 22480 മെഗാവാട്ടായി ഉയരുമെന്ന് ഡോ: ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: 23 ആണവ റിയാക്ടറുകൾ അടങ്ങുന്ന 7480 മെഗാവാട്ട് ആണവോർജ്ജ ശേഷിയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

2022-23 വർഷത്തിൽ ആണവോർജ്ജ റിയാക്ടറുകൾ 46,982 ദശലക്ഷം യൂണിറ്റ് വൈദ്യുതി (ഇൻ-ഫേം ഉൾപ്പെടെ) ഉത്പാദിപ്പിച്ചതായി രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.

2022-23 വർഷത്തിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിൽ ആണവോർജ്ജത്തിന്റെ പങ്ക് ഏകദേശം 2.8% ആണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. വിശദാംശങ്ങൾ അനുബന്ധത്തിൽ നൽകിയിരിക്കുന്നു.

നിർമ്മാണത്തിലിരിക്കുന്നതും അനുമതി നൽകുകയും ചെയ്ത പദ്ധതികൾ പൂർത്തീകരിക്കുന്നത് വഴി 2031 ഓടെ നിലവിലെ സ്ഥാപിത ആണവോര്ജ്ജ ശേഷി 7480 മെഗാവാട്ടിൽ നിന്ന് 22480 മെഗാവാട്ടായി ഉയരും.

ഭാവിയിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ സൈറ്റുകൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നല്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

X
Top