ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍

ന്യൂഡല്‍ഹി: എളുപ്പത്തില്‍ ബിസിനസ്സ് ചെയ്യാവുന്ന രാജ്യങ്ങളുടെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പട്ടികയില്‍ ഇന്ത്യ ആദ്യ പത്തിലെത്തി. 2018-2022 കാലയളവില്‍ 14-ാം സ്ഥാനത്തായിരുന്ന രാജ്യം നിലവില്‍ പത്താം സ്ഥാനത്താണുള്ളത്. ബിസിനസ് പാരിസ്ഥിതിക നഷ്ടസാധ്യത (ബിഇആര്‍) മാനദണ്ഡമാക്കി, 17 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരമാണ് ലിസ്റ്റ്.

ഭൗതികമോ പാരിസ്ഥിതികമോ ആയ നഷ്ടസാധ്യതകള്‍ (ബിഇആര്‍) കുറയ്ക്കുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വിദേശ വ്യാപാരം, വിനിമയ നിയന്ത്രണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക സന്നദ്ധത എന്നീ നേട്ടങ്ങളാണ് പുരോഗതിയ്ക്ക് ആക്കം കൂട്ടിയത്. ആഗോള ഭൗമരാഷ്ട്രീയ പ്രവണതകളില്‍ നിന്നും പ്രത്യേകിച്ച് യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്നും രാജ്യത്തിന് നേട്ടമുണ്ട്.

ശക്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയും വലിയ തൊഴില്‍ വിപണിയുമാണ് ഇന്ത്യയെ ആകര്‍ഷകമാക്കുന്നത്. കൂടാതെ, നയ പരിഷ്‌കാരങ്ങള്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നു. അടിസ്ഥാന സൗകര്യം, നികുതി, വ്യാപാര നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ ഗവേഷകര്‍ വലിയ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. ഇത് നിക്ഷേപം വര്‍ദ്ധിപ്പിക്കും.

“കഴിഞ്ഞ ദശകത്തില്‍, ആഗോള ഉല്‍പ്പാദന വിതരണ ശൃംഖലകള്‍ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. യുഎസും ചൈനയും തമ്മിലുള്ള ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍, ഇ-കൊമേഴ്സിന്റെ ദ്രുതഗതിയിലുള്ള വ്യാപനം, കോവിഡ് -19 പാന്‍ഡെമിക്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവ വെവിധ്യവല്‍ക്കരണത്തിനും പ്രാദേശികവല്‍ക്കരണത്തിനും ഇടയാക്കി.പല കമ്പനികളും ചൈനയെ ആശ്രയിക്കുന്നത് നിര്‍ത്തുന്നു. പകരം ഒന്നിലധികം വിപണികളില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ചൈന പ്ലസ് വണ്‍’ തന്ത്രങ്ങളാണ് നടപ്പിലാക്കുന്നത്,” റിപ്പോര്‍ട്ട് വിശദീകരിച്ചു.

X
Top