തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വിവിധ രാഷ്ട്രങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ

മുംബൈ: യുഎസ്, ചിലി, പെറു എന്നീ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. നിരവധി രാഷ്ട്രങ്ങള്‍ ചര്‍ച്ചകള്‍ക്കായി സമീപിക്കുന്നുമുണ്ട്. ലോകം ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായി. അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന യുഎസ് സംഘം പര്യടനം മാറ്റിവച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണിത്.

റഷ്യയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടിയാണ് യുഎസിനെ പ്രകോപിപ്പിക്കുന്നത്. എണ്ണവില്‍ക്കുന്ന ഇനത്തില്‍ ലഭിക്കുന്ന തുക റഷ്യ ഉക്രെയ്നെതിരായ യുദ്ധത്തില്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഊര്‍ജ്ജപരിരക്ഷയുടെ ഭാഗമായാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു.

കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറന്നുകൊടുക്കാത്ത ഇന്ത്യയുടെ നിലപാടും വ്യാപാര ചര്‍ച്ചയെ തടസ്സപ്പെടുത്തി. കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് സമ്മര്‍ദ്ദം തുടരുകയാണ്.

യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവ ഇതിനോടകം പ്രാബല്യത്തില്‍ വന്നു.

X
Top