
ന്യൂഡല്‍ഹി: വലിയ വായ്പാദാതാക്കളെ സൃഷ്ടിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ലയനം സര്‍ക്കാര്‍ പരിഗണിക്കും. ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പിഎസ്ബി മന്ധനിലായിരിക്കും വിഷയം ചര്‍ച്ച ചെയ്യപ്പെടുക.
ആഗോളതലത്തില്‍ മത്സരക്ഷമമായ ബാങ്കിംഗ് സ്ഥാപനം പടുത്തുകയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ടആക), എച്ച്ഡിഎഫ്സി എന്നീ ബാങ്കുകള്‍ മാത്രമാണ് ലോകത്തിലെ ഏറ്റവും മികച്ച 100 വായ്പാദാതാക്കളില്‍ ഉള്‍പ്പെടുന്നത്. 2020 ലാണ് ഇതിന് മുന്‍പ് പൊതുമേഖല ബാങ്ക് പുന:സംഘടന നടന്നത്. അന്ന് വായ്പാദാതാക്കളുടെ എണ്ണം 27 ല്‍ നിന്നും 12 ആയി കുറച്ചു.
രണ്ടുദിവസത്തെ ഉച്ചകോടിയില്‍ പൊതുമേഖല ബാങ്കുകളും നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (NaBFID), ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി (IIFCL) എന്നീ അടിസ്ഥാന സൗകര്യ ധനസഹായ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയാകും.
വരുന്ന 16 വര്‍ഷത്തില്‍ ഏകദേശം 4.5 ട്രില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ നിക്ഷേപം ആവശ്യമുള്ള സാഹചര്യത്തിലാണിത്. ആഭ്യന്തര വായ്പ വളര്‍ച്ച ജൂലൈയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷത്തില്‍ 13.7 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്.
വ്യാവസായിക വായ്പ വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയെത്തി.






