നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വിദേശ നിക്ഷേപ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഫണ്ടുകളുടെ റൗണ്ട് ട്രിപ്പിംഗ് തടയുന്നതിനാണ് ഇത്.വിദേശത്ത് നടത്തിയ നിക്ഷേപം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുപോകുമ്പോഴാണ് റൗണ്ട് ട്രിപ്പിംഗ് സംഭവിക്കുന്നത്.

വാണിജ്യപരമായ കാരണങ്ങളാല്‍ റൗണ്ട് ട്രിപ്പിംഗ് സംഭവിക്കാമെങ്കിലും, നികുതി ഒഴിവാക്കാനും കള്ളപ്പണം വെളുപ്പിക്കാനും ഇത് ചെയ്യാന്‍ കഴിയും. ഇതാണ് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. ഒക്ടോബറില്‍ അവതരിപ്പിച്ച ഫെമ (ഓവര്‍സീസ് ഇന്‍വെസ്റ്റ്മെന്റ്) റൂള്‍സ്, 2022 കര്‍ശനമാക്കുക എന്നതാണ് ഇതിനുള്ള പോംവഴി.

ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ദ്ദിഷ്ട നിക്ഷേപ ഘടന, സബ്സിഡിയറികളുടെ രണ്ട് തലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയാല്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഒരു ഓഫ് ഷോര്‍ സ്ഥാപനത്തിലോ അതിന്റെ സ്റ്റെപ്പ്-ഡൗണ്‍ ഇന്ത്യന്‍ സബ്സിഡിയറിയിലോ നിക്ഷേപിക്കാമെന്ന് നിയമം പറയുന്നു. ഇത് വ്യക്തമാക്കുന്ന നിയമങ്ങളിലെ 19 (3) വകുപ്പ് കര്‍ശനമാക്കാനാണ് ശ്രമം.

റിസര്‍വ് ബാങ്കിന്റെ വ്യക്തമായ അനുമതിയില്ലാതെയാണ് ഇത്തരം നിക്ഷേപങ്ങള്‍ അനുവദിക്കുന്നത്.

X
Top