ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്നുവരുന്ന ഏതൊരു സാങ്കേതികവിദ്യയെയും നിയന്ത്രിക്കുന്നതുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിയന്ത്രിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വെള്ളിയാഴ്ച പറഞ്ഞു. അത് ഉപയോഗം പരിമിതപ്പെടുത്തിയോ പൂര്‍ണ്ണമായ നിരോധനം മൂലമോ ആകാം.

ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സാധ്യതകള്‍ഇന്ത്യയുടെ ടെക്ക് ഇക്കോസിസ്റ്റത്തെ മികച്ചതാക്കുമെന്ന് പറഞ്ഞിരുന്നു.

” പൗരന്മാരെ ശാക്തീകരിക്കാനുതകുന്ന, ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്ന എല്ലാ സഹകരണങ്ങളും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,” കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം നിയന്ത്രണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്ന് അറിയിച്ച ആള്‍ട്ട്മാന്‍ എഐയുടെ അവസരങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും പറഞ്ഞു. ശക്തമായ ഐടി വ്യവസായവും ഉയര്‍ന്ന ഡാറ്റയും കണക്കിലെടുക്കുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് ഇന്ത്യയില്‍ ഉയര്‍ന്ന സാധ്യതയാണുള്ളത്.

X
Top