ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ലോകത്തെ മൂന്നാമത്തെ വലിയ ഓഹരി വിപണി ഇന്ത്യയുടേതാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡല്‍ഹി: അടുത്ത ദശകത്തില്‍ ആഗോള വളര്‍ച്ചയുടെ അഞ്ചിലൊന്ന് നയിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ആഗോള നിക്ഷേപ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു. വിപണി മൂലധനം പ്രതിവര്‍ഷം 11% വര്‍ധിച്ച് 10 ട്രില്യണ്‍ ഡോളറിലെത്താനും സാധ്യതയുണ്ട്. വിദേശ നിക്ഷേപം, ഉത്പാദന മേഖല വികാസം, ഊര്‍ജ്ജ പരിവര്‍ത്തനം എന്നിവയിലൂടെ സാമ്പത്തിക കുതിച്ചുചാട്ടം സംഭവിക്കുന്നതിലൂടെയാണ് ഇത്.

ദശാബ്ദത്തിന്റെ അവസാനത്തില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയും ഓഹരിവിപണിയും ഇന്ത്യയുടേതാകുമെന്നും നിക്ഷേപ ബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ജനസംഖ്യ,ഡിജിറ്റലൈസേഷന്‍, ഡീകാര്‍ബണൈസേഷന്‍, ഡീഗ്ലോബലൈസേഷന്‍ എന്നീ നാല് ആഗോള പ്രവണതകള്‍ ‘ന്യൂ ഇന്ത്യ’യെ സൃഷ്ടിക്കും. ഇന്ത്യയുടെ ജിഡിപി 2031ഓടെ 7.5 ട്രില്യണ്‍ ഡോളര്‍ കവിയാന്‍ സാധ്യതയുണ്ട്.

നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാണത്. ഇതോടെ രാജ്യം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. പ്രതിവര്‍ഷം 500 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്കാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു.

X
Top