ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഡ്രോണ്‍ നിര്‍മാണത്തില്‍ കുതിക്കാനൊരുങ്ങി ഇന്ത്യ

മുംബൈ: മുപ്പത്തിനാല് മില്യണ്‍ ഡോളര്‍ (ഏകദേശം 1998.36 കോടി രൂപ) വരുന്ന ഡ്രോണ്‍ നിര്‍മാണ പ്രോത്സാഹന പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്രം..

പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് ശേഷം ഇറക്കുമതി ചെയ്യുന്ന ഡ്രോണ്‍ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ചൈനയുടെയും തുര്‍ക്കിയുടെയും പിന്തുണയോടെ പാക്കിസ്ഥാന്‍ നടത്തുന്ന ഡ്രോണ്‍ പദ്ധതികളെ നേരിടുന്നതിനും വേണ്ടിയാണിത്.

മെയ് മാസത്തില്‍ പാകിസ്ഥാനുമായി നടന്ന നാല് ദിവസത്തെ ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളും വലിയ തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിലയിരുത്തലുകളാണ് ഇന്ത്യയെ കൂടുതല്‍ തദ്ദേശീയ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

ഡ്രോണുകള്‍, നിര്‍മാണ ഘടകങ്ങള്‍, സോഫ്റ്റ്വെയര്‍, കൗണ്ടര്‍ ഡ്രോണ്‍ സിസ്റ്റങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍ക്കൊള്ളുന്ന 2000 കോടി രൂപയുടെ പദ്ധതിക്ക് ഉടന്‍ രൂപം നല്‍കും.

2021-ല്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനേക്കാള്‍ കൂടുതലാണ് ഈ പുതിയ പദ്ധതിയുടെ ചെലവ്.

അടുത്ത 12 മുതല്‍ 24 മാസത്തിനുള്ളില്‍ 470 മില്യണ്‍ ഡോളര്‍ (ഏകദേശം 4013.8 കോടി രൂപ) വരെ ആളില്ലാ വിമാന നിര്‍മാണത്തിന് ഘട്ടംഘട്ടമായി ചെലവഴിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍കാലങ്ങളില്‍, ഇന്ത്യ പ്രധാനമായും ഇസ്രായേലില്‍ നിന്ന് സൈനിക ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡ്രോണ്‍ വ്യവസായ മേഖല സൈന്യത്തിന് ഉള്‍പ്പെടെ ചെലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, മോട്ടോറുകള്‍, സെന്‍സറുകള്‍, ഇമേജിംഗ് സിസ്റ്റങ്ങള്‍ തുടങ്ങിയ ചില ഘടകങ്ങള്‍ക്കായി ചൈനയെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ, 2028 സാമ്പത്തിക വര്‍ഷം അവസാനത്തോടെ (ഏപ്രില്‍-മാര്‍ച്ച്) ഡ്രോണ്‍ ഘടകങ്ങളുടെ 40% എങ്കിലും രാജ്യത്ത് നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന്് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ടെങ്കിലും, അവയുടെ ഘടകങ്ങള്‍ക്ക് നിരോധനമില്ല. രാജ്യത്തിനുള്ളില്‍ നിന്ന് ഭാഗങ്ങള്‍ സംഭരിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായം ആസൂത്രണം ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (സിഡ്ബി) കമ്പനികളുടെ പ്രവര്‍ത്തന മൂലധനം, ഗവേഷണ-വികസന ആവശ്യങ്ങള്‍ എന്നിവയ്ക്കായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കി പ്രോത്സാഹന പദ്ധതിയെ പിന്തുണയ്ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

X
Top