ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

156 ദിവസത്തിനിടെ ഇന്ത്യയിൽ പുതുതായി ആരംഭിച്ചത് 10,000ലേറെ സ്‌റ്റാർട്ടപ്പുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ 75,000ലേറെ സ്റ്റാർട്ടപ്പുകൾ സജീവമാണെന്നും കഴിഞ്ഞ 156 ദിവസത്തിനിടെ പുതുതായി ആരംഭിച്ചത് 10,000ലേറെ സ്‌റ്റാർട്ടപ്പുകളാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യയിലെ ആദ്യ 10,000 സ്‌റ്റാർട്ടപ്പുകൾ തുറക്കാൻ വേണ്ടിവന്നത് 808 ദിവസങ്ങളായിരുന്നു.

49 ശതമാനം സ്‌റ്റാർട്ടപ്പുകളും ടിയർ-2, ടിയർ-3 (രണ്ടും മൂന്നുംനിര) നഗരങ്ങളിലാണ്. 12 ശതമാനം സ്‌റ്റാർട്ടപ്പുകളും ഐ.ടി സേവനമേഖലയിലാണ്. 9 ശതമാനം ആരോഗ്യ-ശാസ്ത്രരംഗത്തും 7 ശതമാനം വിദ്യാഭ്യാസരംഗത്തുമാണ്. പ്രൊഫഷണൽ – കൊമേഴ്സ്യൽ സർവീസ്, കാർഷികമേഖലയിൽ അഞ്ചുശതമാനം സ്‌റ്റാർട്ടപ്പുകളുണ്ട്.

കഴിഞ്ഞവർഷം സ്‌റ്റാർട്ടപ്പ് രംഗത്ത് പുതിയ തൊഴിലവസരങ്ങളുടെ വളർച്ച കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച് 110 ശതമാനമാണെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു.

X
Top