ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മാര്‍ജിന്‍ മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: ചരക്ക് വിലയിലെ ഇടിവില്‍ നിന്ന് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ കമ്പനികള്‍ മാര്‍ച്ച് പാദത്തില്‍ അവരുടെ പ്രവര്‍ത്തന മാര്‍ജിന്‍ വിപുലീകരിച്ചു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ബലഹീനതയ്ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്പനികളുടെ ഓപ്പറേറ്റിംഗ് മാര്‍ജിനുകള്‍ മെച്ചപ്പെടുന്നത്. ഇത് ശ്രദ്ധേയമായ പുരോഗതി സൂചിപ്പിക്കുന്നു.

മാത്രമല്ല ബിഎസ്ഇ 200 സൂചിക 11 ശതമാനം ഉയര്‍ന്നതിനെ ന്യായീകരിക്കുന്ന പ്രകടനമാണിത്. 148 കമ്പനികളുടെ വിശകലനത്തില്‍, മൊത്തം അറ്റ വില്‍പ്പന 12.3 ശതമാനം വര്‍ദ്ധിച്ചതായി കാണിക്കുന്നു. ഇത് 2020 ഡിസംബര്‍ പാദത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ വില്‍പ വളര്‍ച്ച 7 ശതമാനം. ഈ കമ്പനികളുടെ അറ്റാദായം തുടര്‍ച്ചയായി 21.44 ശതമാനം വര്‍ദ്ധനവ് കാണിച്ചു. ആറ് പാദങ്ങളിലെ വേഗത്തിലുള്ള വളര്‍ച്ചയാണ് അറ്റാദായം പ്രകടമാക്കിയത്.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇന്‍ഷുറന്‍സ് ഒഴികെയുള്ള കമ്പനികള്‍, അറ്റാദായത്തില്‍ 2.3 ശതമാനം മിതമായ വാര്‍ഷിക വര്‍ദ്ധനവ് പ്രകടമാക്കി. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പാദങ്ങളില്‍ കണ്ട 6.3 ശതമാനം, 19.7 ശതമാനം ലാഭ ഇടിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുത്തനെയുള്ള മെച്ചപ്പെടലാണ്. പ്രവര്‍ത്തന മികവാണ് നേട്ടത്തിന് പിന്നില്‍.

കമ്പനികളുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 21.27 ശതമാനമാണ്. തൊട്ടുമുന്നത്തെ പാദത്തില്‍ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 20.97 ശതമാനമായിരുന്നു. മാത്രമല്ല, മാര്‍ച്ച് പാദത്തിലേത് നാല് പാദങ്ങള്‍ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്.

കമ്പനികളുടെ പലിശ ചെലവ് 23.22 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2019 ജൂണ്‍ പാദത്തിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടം. തുടര്‍ച്ചയായി നോക്കുമ്പോള്‍ 3.2 ശതമാനം ഉയര്‍ച്ച.

മൊത്തം ചെലവില്‍ 14.5 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്. തുടര്‍ച്ചയായി ചെലവ് 7.1 ശതമാനവും മെച്ചപ്പെട്ടു.

X
Top