അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രാജ്യത്തെ ആഗോള ഉത്പാദനകേന്ദ്രമാക്കുമെന്ന് മോദി

ഗുജറാത്ത്: നാലാം വ്യവസായ വിപ്ലവം നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തന് ആശയങ്ങളോടൊപ്പം പുതിയ സാങ്കേതികവിദ്യകളും കൂടി ചേർന്നതായിരിക്കും നാലാം വ്യവസായ വിപ്ലവം. അതോടെ ലോകത്തിലെ തന്നെ പ്രധാന നിര്മ്മാണകേന്ദ്രമായി മാറാന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു. ഗുജറാത്തില് വെച്ചു നടന്ന ഇന്ഡസ്ട്രി 4.0 സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസംഗം.

നാലാം വ്യാവസായ വിപ്ളവം നയിക്കാനുള്ള ശേഷി ഇന്ന് രാജ്യത്തിനുണ്ട്. നമ്മുടെ വ്യവസായ മേഖലയും ഇവിടുത്തെ സംരംഭകരുമാണ് ആഗോള സാമ്പത്തിക ശൃംഖലയിലെ പ്രധാനകണ്ണിയാവാന് ഇന്ത്യയെ സഹായിക്കുന്നത്. രാജ്യത്തെ ഒരു സാങ്കേതികാധിഷ്ഠിത ഉത്പാദനകേന്ദ്രമാക്കി മാറ്റാനാവശ്യമായ നടപടികളും പരിഷ്കാരങ്ങളുമെല്ലാം സര്ക്കാര് കൈക്കൊള്ളുന്നുണ്ടെന്നും മോദി അറിയിച്ചു.

ത്രീ ഡി പ്രിന്റിങ്, മെഷീന് ലേണിങ്, ഡാറ്റാ അനലിറ്റിക്സ്, ഇന്റര്നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തോടെ ആഗോളതലത്തിലെ തന്നെ പ്രധാന ഉത്പാദനകേന്ദ്രമായി ഇന്ത്യ മാറുമെന്ന് ഘനവ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയും അഭിപ്രായപ്പെട്ടു. ഇതിനായി ധാരാളം പുതിയ പദ്ധതികള് സര്ക്കാര് വിഭാവനം ചെയ്യുന്നുണ്ട്.

കയറ്റുമതിരംഗത്തെ പ്രോത്സാഹിപ്പിക്കാനായി 18,000 കോടി രൂപയുടെ ഇന്സെന്റീവ് പദ്ധതിയായ, പ്രൊഡക്ഷന് ലിങ്ക്ഡ് ഇന്സെന്റീവിന് (പി.എല്.ഐ) സര്ക്കാര് അംഗീകാരം നല്കിയിട്ടുണ്ടെന്നും പാണ്ഡെ കൂട്ടിച്ചേര്ത്തു.

തിരഞ്ഞെടുത്ത കമ്പനികളുടെ ലോക്കല് ബാറ്ററി ഉത്പാദനം പുഷ്ടിപ്പെടുത്താന് സര്ക്കാരില് നിന്ന് നിശ്ചിത തുക ഇന്സെന്റീവായി ലഭിക്കും. നാലാം വ്യവസായവിപ്ലവത്തോടെ ലോകവ്യവസായരംഗത്ത് വര്ദ്ധിച്ച നിലവാരം, പ്രവര്ത്തനക്ഷമത, ഉത്പാദനക്ഷമത എന്നിവ പ്രതീക്ഷിക്കാം. സ്മാര്ട്ടായ ഉത്പാദനരീതിയാണ് ഈ വിപ്ലവം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

X
Top