
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനും പരസ്പരം കണ്ട് സംസാരിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ചര്‍ച്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധവിരാമത്തിന് വഴിയൊരുക്കിയില്ലെങ്കിലും വെടിനിര്‍ത്തിലിനുള്ള സാധ്യത അവശേഷിപ്പിച്ചു.
അലാസ്‌ക്കയില്‍ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്-റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ചര്‍ച്ച കൈവരിച്ച പുരോഗതി വിലമതിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രാലയം സമാധാനം കൊണ്ടുവരാനുള്ള ഇരു നേതാക്കളുടേയും പരിശ്രമത്തെ പ്രകീര്‍ത്തിച്ചു.
മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ .നയതന്ത്രവും സംഭാഷണവും അനിവാര്യമാണ്. “ഉച്ചകോടിയില്‍ കൈവരിച്ച പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ. ഉക്രെയ്നിലെ സംഘര്‍ഷം അവസാനിക്കാന്‍ ലോകം ആഗ്രഹിക്കുന്നു,” പ്രസ്താവനയില്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.