എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സംയുക്ത സംരംഭത്തിലെ ഓഹരികൾ വിറ്റ് ഇന്ത്യ ഗ്ലൈക്കോൾസ്

മുംബൈ: കാശിപൂർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഫ്രൈറ്റ് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിലെ അവരുടെ മുഴുവൻ ഓഹരികളൂം വിറ്റതായി അറിയിച്ച് ഇന്ത്യയിലെ വ്യാവസായിക രാസവസ്തുക്കളുടെ നിർമ്മാതാക്കളായ ഇന്ത്യ ഗ്ലൈക്കോൾസ് ലിമിറ്റഡ്. നിർദിഷ്ട വില്പനയിലൂടെ കമ്പനി ഏകദേശം 156 കോടി രൂപ സമാഹരിച്ചു.

ഇന്ത്യ ഗ്ലൈക്കോൾസ്, അപ്പോളോ ലോജി സൊല്യൂഷൻസ്, കാശിപൂർ ഹോൾഡിംഗ്‌സ് എന്നിവയുടെ സംയുക്ത സംരംഭമാണ് കാശിപൂർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഫ്രൈറ്റ് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ്. ഇത് ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു റെയിൽ-കണക്‌റ്റഡ് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ സ്വന്തമാക്കി പ്രവർത്തിക്കുന്നു.

ഗ്ലൈക്കോൾസ്, എത്തോക്‌സൈലേറ്റുകൾ, പിഇജികൾ, പെർഫോമൻസ് കെമിക്കൽസ്, ഗ്ലൈക്കോൾ ഈഥർ, അസറ്റേറ്റ്‌സ്, ഗ്വാർ ഗം എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യ ഗ്ലൈക്കോൾസ് ലിമിറ്റഡ്. ഈ റിപ്പോർട്ടിന് പിന്നാലെ ഇന്ത്യ ഗ്ലൈക്കോൾസിന്റെ ഓഹരികൾ ഏകദേശം 6 ശതമാനം ഉയർന്ന് 791.60 രൂപയിലെത്തി.

X
Top