ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യ വെല്ലുവിളികളെ തരണം ചെയ്ത്‌ കഴിവ് തെളിയിച്ച രാജ്യമെന്ന് ബിൽ ഗേറ്റ്സ്

കാലിഫോർണിയ: ലോകം ഒട്ടേറെ പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്നങ്ങൾ ഓരോന്നായി തരണം ചെയ്യുന്നതിൽ വിജയിക്കുന്ന ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷ പ്രദാനം ചെയ്യുന്നതായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകന് ബില് ഗേറ്റ്സ്. അദ്ദേഹത്തിന്റെ ബ്ലോഗ് ‘ഗേറ്റ്സ് നോട്ട്സി’ലാണ് ഇക്കാര്യം കുറിച്ചത്.

‘ശരിയായ ആശയങ്ങളും കൃത്യമായി എത്തിക്കാനുള്ള മാർഗങ്ങളുമുണ്ടെങ്കിൽ ഏത് വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുന്നത്. എന്നാൽ ഇവയെല്ലാം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയുടെ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.’ ബിൽഗേറ്റ്സ് ബ്ലോഗിൽ കുറിച്ചു.

ബിൽഗേറ്റ്സിന്റെ ബ്ലോഗിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെക്കുകയും ചെയ്തു. ‘ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.

അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാൽ ആ വെല്ലുവിളികൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിർമാർജനം ചെയ്തു. എച്ച്.ഐ.വി. പടരുന്നത് നിയന്ത്രിച്ചു,

രാജ്യത്തെ ദാരിദ്ര്യം കുറച്ചു. ശിശുമരണനിരക്ക് കുറച്ചു. സാമ്പത്തിക സേവനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ജനങ്ങൾക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റി.’ ബിൽഗേറ്റ്സ് കുറിച്ചു.

X
Top