ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്

ന്യൂഡല്‍ഹി: ഇറാനിയന്‍ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളെ യുഎസ്, ഉപരോധ വ്യവസ്ഥയില്‍ നിന്നൊഴിവാക്കി. ആറ് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലായം ഇക്കാര്യം സ്ഥിരീകരിച്ചു.

അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര പ്രവേശനം സുഗമമാക്കുന്നതാണ് തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം. ഇന്ത്യ വികസിപ്പിച്ചെടുത്ത തുറമുഖം പാകിസ്ഥാനെ മറികടക്കാനും മേഖലയില്‍ സാമ്പത്തികവും തന്ത്രപരവുമായ സാന്നിധ്യം ശക്തിപ്പെടുത്താനും രാജ്യത്തെ സഹായിച്ചു. എന്നാല്‍ ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം സെപ്തംബറില്‍ ചബഹാറിനും ബാധകമായി. ഇതോടെ പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും പ്രതിസന്ധിയിലായി.

2016 ലാണ് ഇന്ത്യയും ഇറാനും തമ്മില്‍ ചബഹാര്‍ തുറമുഖ കരാര്‍ ഒപ്പുവച്ചത്.ഉപകരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 85 മില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപിക്കാനും തുറമുഖ വികസനത്തിനായി 150 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്‍കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2017-ല്‍ തുറമുഖം പ്രവര്‍ത്തനക്ഷമമായി. അതിനുശേഷം അഫ്ഗാനിസ്ഥാനിലേക്കുള്ള ഗോതമ്പും മറ്റ് സാധനങ്ങളും കയറ്റുമതി ചെയ്തു.

X
Top