ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: ഇന്ത്യയും ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനും (EFTA) തമ്മിലുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA) 2025 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 10നാണ് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. വന്‍തോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും (എഫ്ഡിഎ) വ്യാപാര-സാമ്പത്തിക സഹകരണത്തിനും സാധ്യതയുള്ള കരാറാണിത്. കരാര്‍ വ്യവസ്ഥകളുടെ സുഗമമായ നടത്തിപ്പിനായി ഒരു സമര്‍പ്പിത ഇന്ത്യ-ഇഎഫ്ടിഎ ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.

ഇതുവഴി ഇന്ത്യയ്ക്ക് 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ലഭ്യമായേക്കും.

ഗവണ്‍മെന്റുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഒരു ‘ഏകജാലക പ്ലാറ്റ്ഫോം’ ആയി ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്നും, ഇഎഫ്ടിഎയിലെ നിക്ഷേപകര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും മന്ത്രി ഗോയല്‍ പറഞ്ഞു.

കരാറിന്റെ ലക്ഷ്യങ്ങള്‍ താഴെ

ആദ്യ 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ
പി്ന്നീടുള്ള 5 വര്‍ഷങ്ങളില്‍ 50 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപം
ഇന്ത്യയില്‍ 1 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക

അതേസമയം, ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഇന്ത്യ പ്രതിവര്‍ഷം 9.5 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടിഇപിഎ സമഗ്രമായ ഒരു വ്യാപാര ഉടമ്പടിയാണ്. ഇത് പ്രീമിയം യൂറോപ്യന്‍ വിപണികളിലേയ്ക്ക് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രവേശനം നല്‍കുക മാത്രമല്ല മൂലധനവും നൂതനാശയങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു.

മറിച്ച് ഇഎഫ്ടിഎയ്ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയിലേയ്ക്ക് പ്രവേശനം സാധ്യമാകും. ദക്ഷിണേഷ്യയില്‍ സാന്നിധ്യം ശക്തമാക്കാനും കരാര്‍ അവരെ സഹായിക്കും.

X
Top