ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നത്തിനിടെ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയിലെ വസ്ത്രനിർമാണ മേഖല

ന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്ന് പറയുന്നത് പോലെ ബംഗ്ലാദേശിലെ(Bangladesh)) രാഷ്ട്രീയ പ്രശ്നങ്ങള്‍(Political Crisis) ഇന്ത്യയിലെ(India) ടെക്സ്റ്റൈല്‍ മേഖലയ്ക്ക്(Textile Sector) ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തല്‍.

ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം കാരണം അവിടെയുള്ള വസ്ത്ര നിര്‍മാണ മേഖലയാകെ സ്തംഭിച്ചിരുന്നു. 250 ദശലക്ഷം ഡോളര്‍ അധികം വരുന്ന കയറ്റുമതി ഓര്‍ഡര്‍ ഇന്ത്യയിലെ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.

ബംഗ്ലാദേശില്‍ രാഷ്ട്രീയമായ സുസ്ഥിരത വരാത്തിടത്തോളം കാലം വസ്ത്രബ്രാന്‍റുകളുടെ കൂടുതല്‍ ഓര്‍ഡറുകള്‍ ഇന്ത്യക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹ്രസ്വ കാലത്തേക്കോ, കുറച്ചധികം കാലത്തേക്കോ ആയിരിക്കാം.

ആഗോള ബ്രാന്‍റുകളുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഫാക്ടറികള്‍ക്കായിരിക്കും ഇതിന്‍റെ നേട്ടം കൂടുതലായി ലഭിക്കുക. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് മുമ്പുതന്നെ രാജ്യത്തെ വസ്ത്ര നിര്‍മാണ മേഖല പ്രതിസന്ധിയിലായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ബംഗ്ലാദേശിലെ വസ്ത്ര കയറ്റുമതി 17 ശതമാനമാണ് കുറഞ്ഞത്. അതേ സമയം ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 4 ശതമാനം ഉയരുകയും ചെയ്തു.

ഇന്ത്യയുടേയും ബംഗ്ലാദേശിന്‍റെയും വസ്ത്ര കയറ്റുമതി വരുമാനത്തില്‍ വലിയ അന്തരമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ബംഗ്ലാദേശ് 9.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രമാണ് കയറ്റി അയച്ചത്.

ഇന്ത്യയുടെ വരുമാനമാകട്ടെ വെറും 3.9 ബില്യണ്‍ ഡോളറും. 2023ല്‍ ബംഗ്ലാദേശിന്‍റെ ആകെ കയറ്റുമതി വരുമാനം 38.4 ബില്യണ്‍ ഡോളറാണ്. ഇതില്‍ 83 ശതമാനവും വസ്ത്ര കയറ്റുമതിയിലൂടെയാണ് ലഭിച്ചത്.

ചൈനയ്ക്കും, യൂറോപ്യന്‍ യൂണിയനും പിന്നിലായി വസ്ത്ര കയറ്റുമതി രംഗത്ത് മൂന്നാം സ്ഥാനമാണ് ബംഗ്ലാദേശിനുള്ളത്.

X
Top