8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സ്പ്രിംഗ്‌വേ മൈനിംഗിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ഇന്ത്യ സിമന്റ്‌സ്

മുംബൈ: സ്പ്രിംഗ്‌വേ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്‌എം‌പി‌എൽ) മുഴുവൻ പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെയും മുൻ‌ഗണനാ ഓഹരി മൂലധനത്തിന്റെയും ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡ് അറിയിച്ചു. 2022 ജൂൺ 27 മുതൽ സ്പ്രിംഗ്‌വേ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയിരിക്കുന്നതായി ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡ് ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. മധ്യപ്രദേശിൽ സിമന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് എസ്എംപിഎൽ. എസ്‌എം‌പി‌എല്ലിന്റെ മുഴുവൻ ഇക്വിറ്റിയും മുൻ‌ഗണന ഓഹരികളും മൊത്തം 182.89 കോടി രൂപയുടെ ഇടപാടിലാണ് ഇന്ത്യ സിമന്റ്‌സ് ഏറ്റെടുത്ത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളാണ് ഇന്ത്യ സിമന്റ്സ് ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ റെഡി ടു മിക്‌സ് കോൺക്രീറ്റ്, കോറോമാണ്ടൽ കിംഗ്, റാസി ഗോൾഡ് ഒപിസി (ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ്) എന്നിവ ഉൾപ്പെടുന്നു. 

X
Top