വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽ

ലോകത്തിലെ വേഗമേറിയ സെറ്റില്‍മെന്റ് സൈക്കിളിലേക്ക് മാറാന്‍ ഇന്ത്യന്‍ ബ്ലുചിപ്പ് ഓഹരികള്‍

മുംബൈ: ചൈനയ്ക്ക് പുറകെ 2 ദിവസത്തിനുള്ളില്‍ ട്രേഡിംഗ് തീര്‍പ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. 200 കമ്പനികളുടെ ഓഹരികളാണ് വേഗത്തിലുള്ള സെറ്റില്‍മെന്റ് സൈക്കിളിലേക്ക് നീങ്ങുന്നത്. ജനുവരി 27 മുതല്‍,റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മുതല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് വരെയുള്ള ഓഹരികളിലെ വ്യാപാരം – രാജ്യത്തെ ഇക്വിറ്റി മാര്‍ക്കറ്റിന്റെ 80% ഉള്‍ക്കൊള്ളുന്നവ – ഒരു ‘ട്രേഡ് പ്ലസ്-വണ്‍-ഡേ’ ടൈംലൈനില്‍ തീര്‍പ്പാകും.

ഒരു വര്‍ഷമായി വിപണി ഇടനിലക്കാര്‍ മാറ്റത്തിന്റെ പണിപ്പുരയിലായിരുന്നു, സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗല്‍ പറഞ്ഞു. അതേസമയം വിദേശ നിക്ഷേപകര്‍ പരിവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സമയമേഖല വ്യത്യാസങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന വ്യാപാര പൊരുത്തവുമാണ് അവരുടെ ആശങ്കകള്‍.

വേഗത്തിലുള്ള സെറ്റില്‍മെന്റ് കൌണ്ടര്‍പാര്‍ട്ടി അപകടസാധ്യതയും വ്യാപാരച്ചെലവും കുറയ്ക്കും. ഫണ്ടുകളുടെയും സ്റ്റോക്കുകളുടെയും റോളിംഗ് വേഗത്തിലാകുമെന്നതിനാല്‍ ഈ മാറ്റം പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ജോയിന്റ് പ്രസിഡന്റ് സുരേഷ് ശുക്ല അറിയിക്കുന്നു. യു.എസും സമാനമായ നീക്കത്തിനൊരുങ്ങുകയാണ്.

ഒരു ദിവസത്തെ സെറ്റില്‍മെന്റ് സൈക്കിളിലേക്ക് മാറുന്നത് സംബന്ധിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഓഹരി ഉടമകളുടെ കാഴ്ചപ്പാടുകള്‍ തേടിയിട്ടുണ്ട്. യൂറോപ്പിലെ ഒരു വ്യവസായ സ്ഥാപനവും ഇതേ ചര്‍ച്ച നടത്തുന്നുണ്ട്.

X
Top