
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ഡൈ-അമോണിയം ഫോസ്‌ഫേറ്റ് (DAP) വളം കയറ്റുമതി നിര്‍ത്തിവച്ച ചൈനീസ് നടപടി ഖാരിഫ് സീസണ്‍ വിതരണത്തെ ഹ്രസ്വകാലത്തേയ്ക്ക്് മാത്രമേ ബാധിക്കൂ. രാജ്യം അതിന്റെ ഇറക്കുമതി അടിത്തറ വൈവിദ്യവത്ക്കരിക്കാന്‍ തുടങ്ങിയതിനാലാണ് ഇത്.
നിലവില്‍ സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ഡിഎപി ഇറക്കുമതി ചെയ്യുന്നത്. നേരത്തെയുണ്ടായിരുന്ന 28.3 ശതമാനത്തില്‍ നിന്നും 2025 ല്‍ സൗദിയുടെ പങ്ക് 41.6 ശതമാനമായി വര്‍ദ്ധിച്ചു. ആഭ്യന്തര ആവശ്യകത നിവര്‍ത്തിക്കുന്നതിനായി സൗദി അറേബ്യയുമായി ദീര്‍ഘകാല കരാറിലാണ് ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്.
മൊറോക്കോയില്‍ നിന്നുള്ള ഇറക്കുമതി 18.7 ശതമാനത്തില്‍ നിന്നും 22.5 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചപ്പോള്‍ റഷ്യ 5.9 ശതമാനവും ജോര്‍ദ്ദാന്‍ 5.2 ശതമാനവും നിവര്‍ത്തിക്കുന്നു.
അതേസമയം ഡിഎപി ഇറക്കുമതിയില്‍ ചൈനയുടെ വിഹിതം 47 ശതമാനത്തില്‍ നിന്നും 18.5 ശതമാനമായി കുറഞ്ഞു. 2025 ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒരു ഷിപ്പ്‌മെന്റും ഇന്ത്യയിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ അതിന്റെ ഡിഎപി ആവശ്യകതകളില്‍ പകുതിയിലധികവും നിവര്‍ത്തിക്കുന്നത് ഇറക്കുമതിയിലൂടെയാണ്. അതേസമയം നിലവിലെ പ്രതിസന്ധി വളത്തിലെ സ്വാശ്രയത്വത്തിന് രാജ്യത്തെ പ്രേരിപ്പിച്ചേയ്ക്കാം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിഎപി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചേയ്ക്കും.