പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഇന്ത്യ ഹരിത ഐപിഒകളുടെ കേന്ദ്രമായി മാറുന്നു

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ബലത്തില്‍ ഗ്രീന്‍ എനര്‍ജി ഐപിഒകള്‍ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പുനരുജ്ജീവിക്കപ്പെട്ടു.

വിക്രം സോളാറില്‍ തുടങ്ങി ഒരു ഡസനിലധികം ഹരിത ഊര്‍ജ്ജകമ്പനികളാണ് നടപ്പ് വര്‍ഷത്തില്‍ പൊതുവിപണിയില്‍ പ്രവേശിക്കുന്നത്. ഈ കമ്പനികള്‍ ഒത്തുചേര്‍ന്ന് 4 ബില്യണ്‍ ഡോളറിലധികം സമാഹരിക്കും.

2024 ല്‍ 2.4 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ച സ്ഥാനത്താണിത്.  വിക്രം സോളാറിന് പുറമെ ക്ലീന്‍ മാക്‌സ് എന്‍വിറോ എനര്‍ജി, ഫുജിയാമ പവര്‍ സിസ്റ്റംസ്, ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ് എന്നീ കമ്പനികളുടേതാണ്‌ മറ്റ് പ്രധാന ഐപിഒകള്‍.

കൊടക് മഹീന്ദ്ര കാപിറ്റല്‍ പറയുന്നതനുസരിച്ച് ഗ്രീന്‍ എനര്‍ജി കമ്പനികള്‍ 30 ബില്യണ്‍ ഡോളറാണ് അടുത്തവര്‍ഷം പ്രാഥമിക വിപണിയില്‍ നിന്നും നേടുക.

X
Top