ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചുസവാള കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിക്കുന്നുആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധന

സുപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

അബുദബി: ഡിജിറ്റൽ രംഗത്തു സഹകരണം അടക്കം സുപ്രധാന കരാറുകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാർ ഒപ്പിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങൾ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും സംയുക്ത പ്രസ്താവനയിറക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിൽ സന്ദര്‍ശനം തുടരുകയാണ്.

യുഎഇയിലെ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ, ഡാറ്റ സെന്റർ എന്നിവ സ്ഥാപിക്കാൻ തീരുമാനമുണ്ട്. ഡിജിറ്റൽ വികസന രംഗത്തു നിക്ഷേപം നടത്തും.

ഇന്ത്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങൾ തമ്മിൽ ഇതിനായി സഹകരിക്കും. ഗുജറാത്തിൽ നാഷണൽ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്സുമായി യുഎഇ സഹകരിക്കും.

ഇന്ത്യ -മിഡിൽ ഈസ്റ്റ് – യൂറോപ്പ് വ്യാപാര ഇടനാഴിക്കായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്.

യുഎഇ – ഇന്ത്യ കൾച്ചറൽ കൗൺസിൽ രൂപീകരണം വേഗത്തിലാക്കും, അബുദബിയിലെ ഡൽഹി ഐഐടിയിൽ ഊര്‍ജ്ജ മേഖലയിൽ പുതിയ കോഴ്സ് തുടങ്ങും. യുഎഇയും ഇന്ത്യയും തമ്മിൽ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കും ധാരാണാപാത്രം ഒപ്പുവച്ചു.

യുഎഇയുടെ അഡ്നോകും ഇന്ത്യൻ ഓയിൽ കോര്‍പറേഷനും ഗെയിലും തമ്മിൽ ഒപ്പിട്ട ദീര്‍ഘകാല എൽഎൻജി കരാര്‍ വൻ നേട്ടമാകും.

ജബൽ അലി മേഖലയിൽ ഭാരത്‌ മാർട്ട് തുറക്കാൻ തീരുമാനമുണ്ട്. രണ്ടു രാജ്യങ്ങളും പരസ്പരം നിക്ഷേപം വർധിപ്പിക്കും.

2017ൽ ഒപ്പിട്ട സമഗ്ര സഹകരണ കരാർ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിൽ വിലയിരുത്തി.

X
Top