വയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കുംനിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾവിലക്കയറ്റം 11 മാസത്തെ കുറഞ്ഞ നിരക്കിൽ

കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം

‘കെഎൽഎം ഗ്രാൻഡ് എസ്റ്റേറ്റ്’ ഉദ്ഘാടനം മെയ് – 5ന്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

സെലബ്രിറ്റി ഗസ്റ്റായി ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ

കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം. ഇടപ്പള്ളി എൻഎച്ച് ബൈപാസിലാണ് പുതുതായി നിർമിച്ച കോർപ്പറേറ്റ് ഓഫീസ്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മെയ് – 5ന് ഉച്ച കഴിഞ്ഞ് 2 – ന് ഉദ്ഘാടനം ചെയ്യും.
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ സെലബ്രിറ്റി ഗസ്റ്റായും പങ്കെടുക്കും.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പോൾ തോമസ് കെഎൽഎം അരീന ഉദ്ഘാടനം ചെയ്യും. സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ അജു ജേക്കബ് മാനേജ്മെൻ്റ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

കെഎൽഎം ആക്സിവ ചെയർമാൻ ടിപി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം ആമുഖ പ്രസംഗം നടത്തും.

ഡയറക്ടർമാരായ എംപി ജോസഫ്, എബ്രഹാം തര്യൻ, പ്രൊഫ. കെഎം കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിക്കും.

ഔപചാരിക ഉദ്ഘാടനത്തിന് ശേഷമുള്ള ഉദ്ഘാടന ചടങ്ങുകൾ ഇടപ്പള്ളിയിലെ ഹോട്ടൽ മാരിയറ്റിലായിരിക്കും സംഘടിപ്പിക്കുക.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി ടെന്നിസിലെ കൗമാര പ്രതിഭകൾക്ക് സാനിയ മിർസയുമായി സംവദിക്കുന്നതിന് ‘മീറ്റ് ദി ലെജെൻഡ്’ എന്ന പരിപാടിയും സംഘടിപ്പിക്കും. മികച്ച ടെന്നീസ് പ്രതിഭകൾക്ക് കളിയുപകരണങ്ങൾ നൽകുന്ന ‘എയ്സ്’ എന്ന പദ്ധതിക്ക് തുടക്കമിടും.
രജത ജൂബിലി വർഷത്തിലാണ് കെഎൽഎം ആക്സിവയുടെ പുതിയ ആസ്ഥാന മന്ദിരം തുറക്കുന്നത്.

5 നിലകളിലായി 25,000 സ്ക്വയർ ഫീറ്റിൽ പണിതീർത്ത കോർപ്പറേറ്റ് ഓഫീസിൽ ആയിരിക്കും കെഎൽഎം ആക്സിവയുടെ എല്ലാ ഡിവിഷനുകളും ഇനി പ്രവർത്തിക്കുക. 5000 ൽ അധികം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുവാൻ ഇവിടുത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ സാധിക്കും.

കെഎൽഎം അരീന, മാനേജ്മെൻ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബിസിനസ് ഫെസിലിറ്റേഷൻ സെൻ്റർ, എച്ആർ ലോഞ്ച് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെ ഗ്രീൻ പ്രോട്ടോക്കോൾ അധിഷ്ഠിതമാക്കിയാണ് കോർപ്പറേറ്റ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

3 വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം 2000 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇക്കാലയളവിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 5,000 കോടിയിലെത്തിക്കും.
മൈക്രോ ഫിനാൻസിന് മാത്രമായി പുതിയ എൻബിഎഫ്സി ഇക്കൊല്ലം തുടങ്ങും.

മുഴുവൻ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകൾ തുറക്കുന്നതോടെ 2024 അവസാനമാകുമ്പോഴേക്കും രാജ്യത്തെ സാന്നിധ്യം ശക്തമാക്കും.

ഈ വർഷം വിദേശ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ആദ്യ ഘട്ടമായി യുകെയിൽ 10 ബ്രാഞ്ചുകൾ തുറക്കും. ഗോൾഡ് ലോൺ, മണി ട്രാൻസ്ഫർ, മണി എക്സ്ചേഞ്ച് സേവനങ്ങളാകും ഇവയിലൂടെ മുഖ്യമായും നൽകുക.

ഉപഭോക്താക്കളോടും നിക്ഷേപകരോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ് പുതിയ കോർപ്പറേറ്റ് ഓഫീസെന്ന് ഉദ്ഘാടന പരിപാടികൾ വിശദീകരിക്കാനായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സിഇഒ മനോജ് രവി പറഞ്ഞു.

കമ്പനിയുടെ വളർച്ചയിൽ ഇതൊരു നിർണായക നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ എബ്രഹാം തര്യൻ, എംപി ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

X
Top