എല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും മലേഷ്യയും

ക്വലാലംപുർ: വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, അർദ്ധചാലകം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ പ്രതിജ്ഞചെയ്ത് ഇന്ത്യയും മലേഷ്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ മലേഷ്യാ സന്ദർശനവേളയിലാണ് തീരുമാനം.

ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും രണ്ടു രാജ്യവും പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഭീകരതയെ നേരിടുന്നതിൽ ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധത അടിവരയിട്ടു പറഞ്ഞു.

അർധചാലക മേഖലയിൽ സഹകരണം ദൃഢമാക്കുന്നതിനുള്ള പ്രാഥമികരൂപരേഖയുൾപ്പെടെ 11 ഉടമ്പടികളിൽ ഇരുരാജ്യവും ഒപ്പിട്ടു. ഉഭയകക്ഷിവ്യാപാരത്തിന് പ്രാദേശിക കറൻസികൾ-ഇന്ത്യൻ രൂപയും മലേഷ്യൻ റിങ്കിറ്റും-ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തെ ഇബ്രാഹിം പ്രകീർത്തിച്ചു. മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു.

ക്യു.ആർ. അടിസ്ഥാനമാക്കിയുള്ള പണമിടപാടിനായി എൻ.ഐ.പി.എമ്മും പേനെറ്റും തമ്മിൽ ധാരണയായി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി മലേഷ്യയിലെത്തിയത്. മലേഷ്യൻ പ്രധാനമന്ത്രി ക്വലാലംപുരിലെ വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു.

മലേഷ്യയിലെ ഇന്ത്യൻസമൂഹവുമായും ബിസിനസ് സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 1957-ലാണ് ഇന്ത്യയും മലേഷ്യയും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചത്.

X
Top