നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

സുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്

തിരുവനന്തപുരം: കേന്ദ്ര ​ഗവൺമെന്റിന്റെ ഇന്ത്യ എഐ ദൗത്യത്തിന്റെ കീഴിലുള്ള ഇന്ത്യാ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് മുന്നോടിയായി കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന് കീഴിലെ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക് ഓഫ് ഇന്ത്യ, ഐഎസ്എസിഎ തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസ് നടത്തി. ഫിൻടെക്, ആരോ​ഗ്യം, പൗര സുരക്ഷ എന്നിവയ്ക്കായി സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്ന വിഷയത്തിലൂന്നിയായിരുന്നു കോൺഫറൻസ്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന കോൺഫറൻസിൽ കേരള ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് മുഖ്യാതിഥിയായി.

ഇന്ത്യയുടെ എഐ ദൗത്യം അതിന്റെ വിന്യാസത്തിൽ മാത്രമല്ല, രാജ്യത്തിനായി ധാർമികവും ഏവരേയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ എഐ നിർവചിക്കുന്നതിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഭരണ മേഖലയിൽ കേരളത്തിനുള്ള മുൻകൈ ചൂണ്ടിക്കാണിച്ച അദ്ദേഹം ഈ മേഖലയിൽ മുന്നിൽ നിന്ന് നയിക്കാൻ സംസ്ഥാനം പ്രാപ്തമാണെന്നും ചൂണ്ടിക്കാണിച്ചു. എഐയുടെ സാധ്യതകൾ വളരുന്നതിനൊപ്പം അത് ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ഉപയോഗിക്കാൻ ശ്രദ്ധ ഉണ്ടാകണമെന്നും മേഖലയിൽ നൈതികത ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഡിജിറ്റൽ സാക്ഷരത പോലെ എഐ സാക്ഷരത സാധാരണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ എഐ ഡയറക്ടർ മുഹമ്മദ് സഫിറുള്ള കെ ഇന്ത്യാ എഐ മിഷനെക്കുറിച്ചും ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടി 2026-നെ കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ കോൺഫറൻസിൽ പങ്കുവെച്ചു. ഇന്ത്യ എഐ മിഷന്റെ വളർച്ചയെ ‌‌സൂചിപ്പിക്കും വിധം രാജ്യത്തിന്റെ എഐ അടിസ്ഥാന സൗകര്യങ്ങൾ അതിവേ​ഗം വികസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യയിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി ഡാറ്റാ സെന്റർ നിക്ഷേപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2026 ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ഈ മേഖലയിലെ ആ​ഗോള പ്രമുഖർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ എഐക്ക് വലിയ പങ്കാണുള്ളതെന്നും വാഹന, ​ഗതാ​ഗത മേഖലയിൽ എഐയുടെ പ്രഭാവം ദൃശ്യമാണെന്നും സൊസൈറ്റി ഫോർ ഇലക്ട്രോണിക് ട്രാൻസാക്ഷൻസ് ആൻഡ് സെക്യൂരിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻ സുബ്രഹ്മണ്യൻ പറഞ്ഞു. നൈതികമായ ചട്ടക്കൂടിൽ നിന്നുകൊണ്ട് ആരോ​ഗ്യമേഖലയും ആശുപത്രി ശൃംഖലയും തമ്മിലുള്ള വിവര കൈമാറ്റങ്ങൾ രോ​ഗനിർണയ രം​ഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു.

എഐ നൂതനാശയം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദേശീയ ദർശനത്തിന്റെ ഭാഗമായി, ഇന്ത്യാഎഐ ഇന്നൊവേഷൻ സെന്റർ, ഇന്ത്യാഎഐ കമ്പ്യൂട്ട് സംരംഭം എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് ഇന്ത്യാ എഐ മിഷൻ ആരംഭിച്ചു. മേഖലകളിലുടനീളം സുരക്ഷിതവും, ധാർമികവും, വിപുലീകരിക്കാവുന്നതുമായ എഐ സ്വീകരണം ത്വരിതപ്പെടുത്തുന്നതിനുള്ള പരിപാടികളും ഇതിനൊപ്പം ആരംഭിച്ചു. 2026 ഫെബ്രുവരി 19–20 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യാ എഐ ഇംപാക്റ്റ് സമ്മിറ്റ് 2026, ആഗോള നേതാക്കളെയും, നയ രൂപകർത്താക്കളെയും, വ്യവസായങ്ങളെയും, ഗവേഷകരെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ദേശീയ പരിപാടിയാണ്. ഉച്ചകോടിക്ക് മുന്നോടിയായി, പ്രാദേശിക ആവാസവ്യവസ്ഥകളുമായി ഇടപഴകുന്നതിനും, ബഹു പങ്കാളികളുടെ സംഭാഷണങ്ങൾ സുഗമമാക്കുന്നതിനും, സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ എഐ വിന്യാസത്തിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് പ്രദർശിപ്പിക്കുന്നതിനുമായി രാജ്യമെമ്പാടും പ്രീ-സമ്മിറ്റ് നടത്തുകയാണ്

X
Top