ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

റെയ്മണ്ട് ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ഇന്‍ക്രെഡ് ഇക്വിറ്റീസ്

ന്യൂഡല്‍ഹി: റെയ്മണ്ട് ഓഹരി കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെടുകയാണ് ഇന്‍ക്രെഡ് ഇക്വിറ്റീസ്. നിലവിലെ വിലയില്‍ നിന്നും 28 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് 2200 രൂപ ലക്ഷ്യവില.

മെച്ചപ്പെട്ട സെഗ്മെന്റല്‍ ഫോക്കസ്, ഓപ്പറേറ്റിംഗ് മെട്രിക്കുകള്‍ ,മാനേജുമെന്റ് മാറ്റങ്ങള്‍ എന്നിവ ഓഹരിയ്ക്ക് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്. ഒരു കടരഹിത കമ്പനിയായി മാറാന്‍ ഗ്രൂപ്പ് നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല, പ്രമോട്ടര്‍ തന്റെ പങ്കാളിത്തം ഉയര്‍ത്തുകയും ചെയ്യുന്നു.

എത്നിക് വസ്ത്ര മേഖലയിലും റിയാലിറ്റി മേഖലയിലും കമ്പനി ഒരേ പോലെ മുന്നേറുകയാണെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നിഷാന്ത് ബഗ്രേച്ച കുറിപ്പില്‍ പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 194.35 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26% ഇടിവാണിത്.

263.31 കോടി രൂപയായിരുന്നു 2022 മാര്‍ച്ച് പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 2150.18 കോടി രൂപയായി. എക്കാലത്തേയും ഉയര്‍ന്ന വില്‍പനയും എബിറ്റയുമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.യഥാക്രമം 8337 കോടി രൂപയും 1322 കോടി രൂപയുമാണ് വില്‍പന വരുമാനവും ഇബിറ്റയും.

വര്‍ഷത്തിലുടനീളം, റെയ്മണ്ട് 31% ആരോഗ്യകരമായ ഇരട്ട അക്ക വര്‍ദ്ധന രേഖപ്പെടുത്തി.

X
Top