ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഭീം പേമെന്‍റ് ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: നാഷണൽ പേമെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭീ സർവീസസ് ലിമിറ്റഡ് വ്യക്തമാക്കുന്നതനുസരിച്ച് 2026 സാമ്പത്തിക വർഷത്തിൽ ഭീം (BHIM) പേമെന്‍റ് ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ 301 ശതമാനത്തിന്‍റെ വൻ വർധന രേഖപ്പെടുത്തി.

2025 ഏപ്രിലിലെ 5.93 കോടി ഇടപാടുകളിൽനിന്ന് 2026 മാർച്ചിൽ പ്രതിമാസ ഇടപാടുകളുടെ എണ്ണം 21.6 കോടിയായി വർധിച്ചുവെന്ന് കമ്പനി പറഞ്ഞു. ഇത് ഈ 2026 സാമ്പത്തികവർഷം മൂന്നിരട്ടിയായി വർധിച്ചതായും കമ്പനി വ്യക്തമാക്കി.

2026 ഏപ്രിലിൽ 26,040 കോടി രൂപ മൂല്യം വരുന്ന 22.49 കോടി ഇടപാടുകളാണ് ആപ്പിലൂടെ നടന്നത്.

X
Top