ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചു ചാട്ടം. ഏപ്രിൽ 1–15 കാലയളവിൽ 7066 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു.

മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 10 ശതമാനം.

ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ഉപയോഗം ഇക്കാലയളവിൽ 218 ജിഗാവാട്സാണ്. മുൻ വർഷം ഏപ്രിലിൽ ഇത് 216 ജിഗാ വാട്സ് ആയിരുന്നു.

ഈ വർഷം ഏപ്രിൽ– ജൂൺ കാലയളവിൽ ഇത് 260 ആയി ഉയരുമെന്ന് വൈദ്യുത മന്ത്രാലയം കണക്കാക്കുന്നു.

2023ൽ ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗം ഉണ്ടായത്– 243 ജിഗാ വാട്സ്.

X
Top