വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കുള്ള മൂലധന ഒഴുക്കില്‍ കുതിപ്പ്

ന്യൂഡല്‍ഹി: 2022 ജനുവരി- ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കുള്ള മൂലധന ഒഴുക്ക് തുടര്‍ച്ചയായി 42 ശതമാനം കൂടി 3.4 ബില്യണ്‍ ഡോളറായി. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4 ശതമാനം അധികം മൂലധനമാണ് മേഖലയ്ക്ക് ലഭ്യമായത്. 2022 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൂലധന വരവ് 2 ബില്ല്യണ്‍ ഡോളറാണ്.

ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 47 ശതമാനം വര്‍ധന. പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 രണ്ടാം പാദത്തില്‍ മൊത്തം നിക്ഷേപത്തിന്റെ 90 ശതമാനവും ആകര്‍ഷിച്ചത് ഡല്‍ഹി, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളാണ്.

റിയാലിറ്റി നിക്ഷേപത്തിന്റെ 65 ശതമാനവും സ്ഥാപന നിക്ഷേപകരുടേതാണെന്ന് ‘ഇന്ത്യ മാര്‍ക്കറ്റ് മോണിറ്റര്‍ക്യു 2 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് പറയുന്നു. ബ്രൗണ്‍ഫീല്‍ഡ് (നിലവിലുള്ള) ആസ്തികളിലായിരുന്നു പ്രാഥമികമായി ഇവരുടെ നിക്ഷേപമത്രയും. അതേസമയം ഡെവലപ്പര്‍മാര്‍ (31 ശതമാനം) ഗ്രീന്‍ഫീല്‍ഡിന് (പുതിയ നിക്ഷേപങ്ങള്‍) മുന്‍ഗണന നല്‍കി.

മൂലധനത്തിന്റെ 70 ശതമാനവും ശുദ്ധമായ നിക്ഷേപത്തിനും ഏറ്റെടുക്കല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയപ്പോള്‍ 30 ശതമാനം വികസനത്തിലും ഗ്രീന്‍ഫീല്‍ഡ് പദ്ധതികളിലുമായിരുന്നു. റിയാലിറ്റി മേഖലയിലെ ഓഫീസ് രംഗത്തിന്റെ മേധാവിത്തവും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. ഏകദേശം 57 ശതമാനം നിക്ഷേപമാണ് ഓഫീസ് രംഗം ആകര്‍ഷിച്ചത്.

ഭൂമി/ വികസനം (30 ശതമാനം), റീട്ടെയില്‍ (10 ശതമാനം) എന്നിവയാണ് തുടര്‍ന്ന് മൂലധനമാകര്‍ഷിച്ച മേഖലകള്‍. 2022 രണ്ടാം പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 67 ശതമാനവും വിദേശ നിക്ഷേപകരില്‍ നിന്നാണ് വന്നത്. അതില്‍ തന്നെ കാനഡയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ 59 ശതമാനമാണ്.

X
Top