എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

മൂന്നു വർഷത്തിനിടെ ഇന്ത്യയിൽ 57,951 പുതിയ കോടിപതികൾ

ന്യൂഡൽഹി: ഇന്ത്യയിലെ ധനികർ കൂടുതൽ ധനികരാകുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തു പുതുതായി 57,951 കോടിപതികൾകൂടി സൃഷ്ടിക്കപ്പെട്ടു. നികുതിരേഖകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.

കോവിഡ് മഹാമാരിയും പണപ്പെരുപ്പവും തൊഴിൽനഷ്ടവുമൊന്നും ധനികരുടെ സാമ്പത്തിക അഭിവൃദ്ധിയെ ബാധിച്ചില്ല. 2019-20 സാമ്പത്തികവർഷത്തിൽ രാജ്യത്ത് 1,11,939 കോടിപതികളുണ്ടായിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 1,69,890 ആയി വർധിച്ചു.

51 ശതമാനം വർധനയാണിതെന്ന്‌ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കോടിപതികളുടെ എണ്ണം 81,653 ആയി ഇടിഞ്ഞിരുന്നു.

കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗണാണ് ഇതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016-17 സാമ്പത്തിക വർഷത്തിൽ 68,263 പേർക്കാണ് ഇന്ത്യയിൽ നികുതി നൽകേണ്ട വരുമാനം ഒരുകോടിക്കുമേൽ ഉണ്ടായിരുന്നത്.

X
Top