ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ഫെബ്രുവരിയില്‍ പ്രൊമോട്ടര്‍മാര്‍ നിക്ഷേപിച്ചത്‌ 4000 കോടി രൂപ

വിപണി ഇടിയുമ്പോള്‍ പരിഭ്രാന്തരാകുന്ന നിക്ഷേപകര്‍ കൈവശമുള്ള ഓഹരികള്‍ വിറ്റൊഴിയാറുണ്ട്‌. ഒരു ഭാഗത്ത്‌ ഇത്തരത്തിലുള്ള വില്‍പ്പന നടക്കുമ്പോള്‍ തന്നെ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന പ്രവണതയും ഇപ്പോള്‍ ശക്തമാണ്‌.

സ്‌മോള്‍കാപ്പ്‌, മൈക്രോ കാപ്പ്‌ സൂചികകള്‍ എക്കാലത്തെയും&ഉയര്‍ന്ന നിലയില്‍ നിന്നും ഏകദേശം 22 ശതമാനം താഴ്‌ന്നപ്പോള്‍ ചില പ്രൊമോട്ടര്‍മാര്‍ സ്വന്തം ബിസിനസുകളില്‍ വലിയ ഓഹരി നിക്ഷേപം നടത്തുന്നതാണ്‌ കാണുന്നത്‌.

ഫെബ്രുവരിയില്‍ മാത്രം പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളടെ 4,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായാണ്‌ വ്യക്തമാകുന്നത്‌.

ശോഭ ലിമിറ്റഡാണ്‌ പട്ടികയില്‍ മുന്നില്‍. 568.56 കോടി രൂപ വിലമതിക്കുന്ന 6.88 ദശലക്ഷം ഓഹരികളാണ്‌ പ്രൊമോട്ടര്‍മാര്‍ സ്വന്തമാക്കിയത്‌. തൊട്ടുപിന്നില്‍ ബജാജ്‌ ഹെല്‍ത്ത്‌കെയറാണ്‌. 2.16 ദശലക്ഷം ഓഹരികള്‍ 142.80 കോടി രൂപയ്‌ക്കാണ്‌ വാങ്ങിയത്‌.

ലോയ്‌ഡ്‌സ്‌ മെറ്റല്‍സ്‌ & എനര്‍ജി, ക്വസ്‌ കോര്‍പ്പ്‌, സിഗാച്ചി ഇന്‍ഡസ്‌ട്രീസ്‌, എക്‌സ്‌പ്രോ ഇന്ത്യ എന്നിവയാണ്‌ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിയ മറ്റ്‌ കമ്പനികള്‍.

കൂടാതെ ആല്‍കൈല്‍ അമൈന്‍സ്‌ കെമിക്കല്‍സ്‌, ഡിബി കോര്‍പ്‌, ഗ്രീന്‍പ്ലൈ ഇന്‍ഡസ്‌ട്രീസ്‌, കെപിഐ ഗ്രീന്‍ എനര്‍ജി, മിര്‍സ ഇന്റര്‍നാഷണല്‍, നഹാര്‍ പോളി ഫിലിംസ്‌, നഹാര്‍ സ്‌പിന്നിംഗ്‌ മില്‍സ്‌, പൈസാലോ ഡിജിറ്റല്‍ എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

X
Top