വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിലും തുക പിൻവലിക്കുന്നതിലും പ്രധാന മാറ്റങ്ങൾ

പിഎഫ്ഒ നിയമങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരികയാണ്. മാറ്റങ്ങൾ പുതുവർഷം മുതൽ പ്രാബല്യത്തിൽ വന്നേക്കും. വരിക്കാർക്കായി നിരവധി പുതിയ സൗകര്യങ്ങളും ഇപിഎഫ്ഒ അവതരിപ്പിക്കുകയാണ്.

പിഎഫ് അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. റിട്ടയർമെൻ്റ് ഫണ്ടുകൾ സുതാര്യമാക്കാനും ഇപിഎഫ്ഒ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും നേട്ടമാകുന്ന മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരിക.

എടിഎമ്മിൽ നിന്ന് പിഎഫ് തുക പിൻവലിക്കാം
ഇപിഎഫ് വരിക്കാർക്ക് എല്ലാ ദിവസവും 24 മണിക്കൂറും ഫണ്ട് പിൻവലിക്കാനാകും. ഇതിന് പ്രത്യേക എടിഎം കാർഡ് ഇപിഎഫ്ഒ നൽകും. 2025-26 സാമ്പത്തിക വർഷം മുതൽ ഇങ്ങനെ പണം പിൻവലിക്കാൻ ആകും.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതോടെ വരിക്കാർക്ക് വേഗത്തിലും എളുപ്പത്തിലും പണം പിൻവലിക്കാൻ ആകും. ഇപിഎഫ് അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇപ്പോൾ പണം എത്താൻ നിലവിൽ ഏഴു മുതൽ 10 ദിവസം വരെ കാത്തിരിക്കേണ്ടി വരും. എടിഎം സംവിധാനം നിലവിൽ വരുന്നതോടെ അധികം കാലതാമസമില്ലാതെ വേഗത്തിൽ പണം എടുക്കാൻ ആകും.

കൂടുതൽ തുക നിക്ഷേപിക്കാം
ജീവനക്കാരുടെ ഇപിഎഫ് സംഭാവനയുടെ പരിധി എടുത്തുകളഞ്ഞേക്കും. നിലവിൽ, ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 12 ശതമാനം എല്ലാ മാസവും ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

15,000 രൂപയാണ് കുറഞ്ഞ ശമ്പള പരിധി. എന്നാൽ ഇപിഎഫ്ഒ നിശ്ചയിച്ച പരിധി കൂടാതെ യഥാർത്ഥ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഇപിഎഫ് ഫണ്ടിലേക്ക് അധിക തുക സംഭാവന ചെയ്യാൻ അനുവദിക്കുന്ന ഭേദഗതി സർക്കാർ പരിഗണിക്കുന്നുണ്ട്.

ഈ നയം നടപ്പിലാക്കിയാൽ, ജീവനക്കാർക്ക് വിരമിക്കുമ്പോൾ നല്ലൊരു റിട്ടയർമൻ്റ് ഫണ്ട് സ്വരുക്കൂട്ടാനാകും. ഉയർന്ന പെൻഷൻ തുക നേടാനും ഇതിലൂടെ കഴിയും.

ഇപിഎഫ്ഒ സംവിധാനം പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി ഇപിഎഫ്ഒ അതിൻ്റെ ഐടി ഇൻഫ്രാസ്ട്രക്ചറും നവീകരിക്കുന്നുണ്ട്. പിഎഫ് ക്ലെയിം ചെയ്യുന്നതും ഇനി എളുപ്പമാകും.

ഓൺലൈനായി തന്നെ ക്ലെയിമുകൾ സമർപ്പിക്കാൻ ആകു. 2025 ജൂണോടെ മാറ്റങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം വരുന്നു
എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ മാത്രമല്ല പിഎഫ് നിക്ഷേപം ഓഹരികളിൽ നിക്ഷേപിക്കാൻ അംഗങ്ങളെ അനുവദിക്കുന്നതും ഇപിഎഫ്ഒ പരിഗണിക്കുന്നു.

പിഎഫ് അക്കൗണ്ട് ഉടമകൾക്ക്ഫണ്ടുകൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും. നേരിട്ടുള്ള ഓഹരി നിക്ഷേപം അനുവദിക്കുകയാണെങ്കിൽ, അംഗങ്ങൾക്ക് ഉയർന്ന വരുമാനം ലഭിക്കും.

X
Top