ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഐഎംഎഫ്

ന്യൂഡൽഹി: 2027 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 6.4% ആയി ഉയര്‍ത്തി. ഐഎംഎഫ് നേരത്തെ കണക്കാക്കിയത് 6.2% വളര്‍ച്ച ആയിരുന്നു. ആഗോള വ്യാപാര അപകടസാധ്യതകളും ചില മേഖലകളില്‍ മാന്ദ്യവും ഉണ്ടായിരുന്നിട്ടും, ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ശക്തമായ ആഭ്യന്തര ഡിമാന്‍ഡും സമീപകാല പാദങ്ങളിലെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനവും ചൂണ്ടിക്കാട്ടി, ഐഎംഎഫിന്റെ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണം ഇന്ത്യയുടെ പ്രതിരോധശേഷി എടുത്തുകാണിക്കുന്നു. ശക്തമായ ഉപഭോഗ, നിക്ഷേപ പ്രവണതകളെ പ്രതിഫലിപ്പിക്കുന്ന 2026 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 7.3% ആയി കുത്തനെ പരിഷ്‌കരിച്ചു.

2027 സാമ്പത്തിക വര്‍ഷത്തില്‍ വേഗത കുറയുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയുടെ വികാസം ആഗോള ശരാശരിയെക്കാള്‍ ഉയര്‍ന്നതായിരിക്കും. വികസിത സമ്പദ് വ്യവസ്ഥകള്‍ അതിന്റെ പകുതിയില്‍ താഴെ മാത്രം നിരക്കിലാണ് വളരുക.

അതേസമയം വ്യാപാര അപകടസാധ്യതകള്‍ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും, ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണിയും നയ പിന്തുണയും ആഘാതം കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

പണപ്പെരുപ്പം ലക്ഷ്യത്തിനടുത്തുള്ള തലത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും ഇത് സ്ഥിരതയെ കൂടുതല്‍ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ഇതിനു കാരണമാകുക.

ഈ പ്രതീക്ഷയോടെ, 2027 വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തും.

X
Top