
മുബൈ: 37.71 ശതമാനം അഥവാ 107.5 രൂപ പ്രീമിയത്തില്‍ ഐകിയോ ലൈറ്റിംഗ് ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 391 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യുവില 285 രൂപ.
99 രൂപ പ്രീമിയത്തിലായിരുന്നു ഗ്രേ മാര്‍ക്കറ്റില്‍ ഓഹരി. 607 കോടി രൂപ സമാഹരിച്ച ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭ്യമായത്. പ്രാരംഭ പബ്ലിക് ഓഫറിംഗ്, 67 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐബി) 163.58 മടങ്ങ് അധികവും സ്ഥാപനേതര നിക്ഷേപകര്‍ 63.35 മടങ്ങ്,ചില്ലറ നിക്ഷേപകര്‍ 13.86 മടങ്ങ് എന്നിങ്ങനെയും അപേക്ഷ നല്‍കി.
സമാഹരിച്ച തുകയില്‍ 350 കോടി രൂപ ഫ്രഷ് ഇഷ്യുവഴിയാണ്. 256.5 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും നടത്തി. പ്രമോട്ടര്‍മാരായ ഹര്‍ദ്ദീപ് സിംഗും സുര്‍മീത് കൗറുമാണ് ഒഎഫ്എസ് വഴി തങ്ങളുടെ ഓഹരികള്‍ വില്‍പ്പന നടത്തിയത്. ഇരുവരും ചേര്‍ന്ന് 90 ലക്ഷം ഓഹരികള്‍ വിറ്റു.
52 ഓഹരികളുടെ ലോട്ടിനായാണ് നിക്ഷേപകര്‍ ബിഡ് സമര്‍പ്പിച്ചത്. ബിഡുകളുടെ പരിധി ചെറുകിട നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 14820 രൂപയും കൂടിയത്, 13 ലോട്ടുകള്‍ക്കായി 192660 രൂപയുമായിരുന്നു.ഓഫറിന്റെ പകുതി യോഗ്യതയുള്ള നിക്ഷേപകര്‍ക്കായി നീക്കിവച്ചു.
15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായിരുന്നു. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 50 കോടി രൂപ കടങ്ങള്‍ തീര്‍ക്കാനും 236.68 കോടി രൂപ നോയ്ഡയില്‍ പുതിയ സൗകര്യങ്ങള്‍ തീര്‍ക്കാനും ഉപയോഗിക്കും. വിവിധ തരത്തിലുള്ള എല്‍ഇഡി ലൈറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഐക്കിയോ.
ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുകയും രൂപകല്‍പ്പന നടത്തുകയും ഉത്പാദിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നു. ഉത്തര്‍ഖണ്ഡ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലായി 4 നിര്‍മ്മാണ യൂണിറ്റുകളുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനം 331.84 രൂപയാക്കാന്‍ കമ്പനിയ്ക്കായി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 55.47 ശതമാനം കൂടുതല്‍.നികുതി കഴിച്ചുള്ള വരുമാനം 75.37 ശതമാനം ഉയര്‍ന്ന് 50.52 കോടി രൂപ. മോതിലാല്‍ ഓസ്വാളായിരുന്നു റണ്ണിംഗ് ലിഡ് മാനേജര്‍.






