കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

ഇന്ത്യയുടെ ബഹിഷ്കരണം: മാലിദ്വീപ് ടൂറിസം രംഗത്ത് ഇടിവ്

ന്ത്യയുടെ ബഹിഷ്കരണം മാലിദ്വീപിൻെറ ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയും മാലെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വഷളായിക്കൊണ്ടിരിക്കുകയാണ്. മാലിദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ട്.

2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ സഞ്ചാരികളുടെ 27,224 ആയി കുറഞ്ഞു. 33 ശതമാനമാണ് ഇടിവ് . ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യാക്കാരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ടൂറിസം പ്രചാരണമാണ് ഇടിവിന് പിന്നിലെ പ്രധാന കാരണം.

2023 മാർച്ച് വരെ, മാലിദ്വീപിലേക്ക് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തിയിരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. മൊത്തം സഞ്ചാരികളുടെ 10 ശതമാനം ഇന്ത്യയിൽ നിന്നായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം കുറച്ചു. ഇന്ത്യയുടെ ബഹിഷ്‌കരണം ടൂറിസത്തെ വലിയ തോതിൽ ബാധിക്കുമെന്ന് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് വ്യക്തമാക്കി.

എന്നാൽ മാർച്ച് 10-നകം എല്ലാ ഇന്ത്യൻ സൈനികരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ചൈനീസ് അനുകൂലിയായ പ്രസിഡൻ്റ് മുഹമ്മദ് മുയിസു അടുത്തിടെ പറഞ്ഞിരുന്നു.

ചൈനയിൽ നിന്നുള്ള സഞ്ചാരികൾ ഉയരുന്നു

മാലിദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം അനുസരിച്ച് ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞെങ്കിലും ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിൽ ഉയർന്നിട്ടുണ്ട്.

2021, 2022, 2023 വർഷങ്ങളിൽ ഓരോ വർഷവും രണ്ടു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്ന് മാലിദ്വീപിലെത്തിയത്. വിവാദങ്ങൾ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കുറച്ചെങ്കിലും ചൈനീസ് സഞ്ചാരികൾ ഉയ‍രുന്നതാണ് മാലദ്വീപിൻെറ പ്രതീക്ഷ.

ഈ വർഷം ഇതുവരെ 54,000ത്തിലധികം വിനോദസഞ്ചാരികൾ ആണ് ചൈനയിൽ നിന്നെത്തിയത് .ഫെബ്രുവരിയിൽ 217,394 വിനോദസഞ്ചാരികളാണ് മാലിദ്വീപിൽ എത്തിയത്.

ഇതിൽ ഫെബ്രുവരി 27 വരെ ചൈനയിൽ നിന്നു മാത്രം 34,646 സഞ്ചാരികൾ എത്തിയിരുന്നു.

X
Top