വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മഹേന്ദ്ര ഷായെ എംഡിയായി നിയമിച്ച് ഐഡിഎഫ്‌സി

മുംബൈ: മഹേന്ദ്ര ഷായെ സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ച് ഐഡിഎഫ്‌സി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി മഹേന്ദ്ര ഷായെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി (എംഡി) നിയമിക്കുന്നതിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി ഐഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. 2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെയാണ് നിയമന കാലാവധി.

ഫിനാൻസ് കമ്പനിയുടെ നിലവിലെ എംഡിയും സിഇഒയുമായ സുനിൽ കാക്കറിന്റെ കാലാവധി 2022 സെപ്റ്റംബർ 30-ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. അതേസമയം ഷാ നിലവിൽ ഐഡിഎഫ്‌സി ലിമിറ്റഡിന്റെ കമ്പനി സെക്രട്ടറിയും കംപ്ലയൻസ് ഓഫീസറുമാണ്. മുമ്പ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ കമ്പനി സെക്രട്ടറിയും, ചീഫ് കംപ്ലയൻസ് ഓഫീസറുമായിരുന്നു അദ്ദേഹം.

നിലവിലെ റോളിൽ, ഐ‌ഡി‌എഫ്‌സി ഗ്രൂപ്പിന്റെ 26-ലധികം കമ്പനികളുടെ/സ്ഥാപനങ്ങളുടെ സെക്രട്ടേറിയൽ, ഗവേണൻസ്, കംപ്ലയിൻസ് ഫംഗ്‌ഷൻ എന്നിവയുടെ ഉത്തരവാദിത്തം ഷായ്‌ക്കാണെന്ന് ധനകാര്യ കമ്പനി അഭിപ്രായപ്പെട്ടു. 2001-ൽ ഐ‌ഡി‌എഫ്‌സിയിൽ ചേരുന്നതിന് മുമ്പ് ഷാ, ഇന്റർനാഷണൽ പേപ്പർ ലിമിറ്റഡിന്റെ ഡയറക്‌ടർ ഫിനാൻസ് ആൻഡ് കമ്പനി സെക്രട്ടറിയായി ആറ് വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്, അവിടെ ഫിനാൻസ് ഫംഗ്‌ഷനുകളുടെയും റെഗുലേറ്ററി കംപ്ലയൻസുകളുടെയും ചുമതല അദ്ദേഹത്തിനായിരുന്നു.

X
Top