കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഇന്ത്യന്‍ വ്യോമയാന മേഖലയുടെ റേറ്റിംഗ് പരിഷ്‌ക്കരിച്ച് ഇക്ര

ന്യൂഡല്‍ഹി: വീണ്ടെടുക്കല്‍ പ്രവണത അടുത്ത (FY24) സാമ്പത്തികവര്‍ഷത്തില്‍ തുടരുമെന്ന പ്രതീക്ഷ ഇക്ര(ICRA)യെ വ്യോമയാന മേഖലയില്‍ പോസിറ്റീവാക്കി. മേഖലയുടെ റേറ്റിംഗ് ഇവര്‍ ‘നെഗറ്റീവില്‍’ നിന്ന് ‘സ്ഥിര’തയിലേയ്ക്ക് പരിഷ്‌കരിച്ചു.

2024 സാമ്പത്തികവര്‍ഷത്തില്‍ ആഭ്യന്തര-യാത്രക്കാരുടെ എണ്ണം 145-150 ദശ ലക്ഷത്തിലെത്തുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.

ഇത് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്. 23 സാമ്പത്തിക വര്‍ഷത്തിലെ 55-60 ശതമാനം വളര്‍ച്ചയ്ക്ക് ശേഷം 24 സാമ്പത്തിക വര്‍ഷത്തില്‍ ട്രാഫിക് 8-13 ശതമാനമായി വളരാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം.

അന്താരാഷ്ട്ര പാസഞ്ചര്‍-ട്രാഫിക് 2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കോവിഡിന് മുമ്പുള്ള നിലവാരത്തെ മറികടന്നു.

2019 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡും അത് മറികടക്കും. ഡിമാന്‍ഡ് വളര്‍ച്ചയ്ക്ക് പുറമെ, കാഴ്ചപ്പാടിലെ മാറ്റത്തിന് ഐസിആര്‍എ ഉദ്ധരിച്ച മറ്റൊരു കാരണം വ്യവസായത്തിന്റെ മെച്ചപ്പെട്ട വിലനിര്‍ണ്ണയ ശക്തിയാണ്.

വ്യവസായത്തിന്റെ മെച്ചപ്പെട്ട വിലനിര്‍ണ്ണയ ശക്തി ആദായത്തില്‍ പ്രതിഫലിക്കുന്നു.ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലകളിലെ തുടര്‍ച്ചയായ ഇടിവും ”താരതമ്യേന സ്ഥിരതയുള്ള വിദേശ വിനിമയ നിരക്കും” മികച്ച നേട്ടം മേഖലയില്‍ സൃഷ്ടിക്കും.

X
Top