കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അറ്റാദായം 32.7 ശതമാനം ഉയര്‍ത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

ന്യൂഡല്‍ഹി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 207 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.7 ശതമാനം കൂടുതല്‍.

മൊത്തം വരുമാനം 23393 കോടി രൂപയായപ്പോള്‍ അറ്റ പ്രമീയം വരുമാനം 1.9 ശതമാനമുയര്‍ന്ന് 7020 കോടി രൂപയാണ്. പുതിയ ബിസിനസ് മൂല്യം (വിഎന്‍ബി) 438 കോടി രൂപ. ഭാവി ലാഭത്തിന്റെ നിലവിലെ മൂല്യത്തേയാണ് വിഎന്‍ബി കുറിക്കുന്നത്.

വിഎന്‍ബി മാര്‍ജിന്‍ 31 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറഞ്ഞു. പുതിയ ബിസിനസിന്റെ അളവുകോലായ വാര്‍ഷിക പ്രീമിയം തുല്യത (എപിഇ) റിപ്പോര്‍ട്ടിംഗ് പാദത്തില്‍ 3.9 ശതമാനം ഇടിഞ്ഞ് 1,461 കോടി രൂപയായി.പ്രൊട്ടക്ഷന്‍ എപിഇ 4.2 ശതമാനം ഉയര്‍ന്ന് 344 കോടി രൂപയായും പുതിയ ബിസിനസ് തുക 8.8 ശതമാനം ഉയര്‍ന്ന് 2.40 ലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

X
Top