ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കോള്‍ ഇന്ത്യ ഓഹരിയ്ക്ക് ഐസിഐസിഐ ഡയറക്ടിന്റെ വാങ്ങല്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യകരമായ ഉല്‍പാദന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍). 700 മില്യണ്‍ ടണ്‍ ഉത്പാദന ലക്ഷ്യം മുന്നോട്ടുവയ്ക്കാനും കമ്പനി തയ്യാറാകുന്നു. ഇതോടെ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ഓഹരിയില്‍ ബുള്ളിഷായി.

260 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. നിലവിലെ വിലയില്‍ നിന്നും 17 ശതമാനം ഉയര്‍ച്ച. വരുമാനം 2022-24 സാമ്പത്തികവര്‍ഷത്തില്‍ 7.9 ശതമാനം സിഎജിആറില്‍ വളരുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു.

എബിറ്റ/നികുതി കഴിച്ചുള്ള ലാഭം 13.5 ശതമാനം/16.4 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 12 മാസത്തില്‍ 30 ശതമാനം ഉയര്‍ച്ചയാണ് കമ്പനി ഓഹരി കൈവരിച്ചത്.

X
Top