ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

മള്‍ട്ടിബാഗര്‍ ഓഹരിയ്ക്ക് ഐസിഐസിഐ ഡയറക്ടിന്റെ വാങ്ങല്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കഴിഞ്ഞ 5 വര്‍ഷത്തില്‍ 129 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ സ്റ്റോക്കാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടേത്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ഇപ്പോള്‍ സ്‌റ്റോക്കിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. 810 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

നിലവിലെ വില 670 രൂപ. വരുന്ന 12 മാസത്തില്‍ 18 ശതമാനം വരെ ഉയര്‍ച്ച നേടാന്‍ ഓഹരിയ്ക്കാകുമെന്ന് ഐസിഐസിഐ ഡയറക്ട് പറഞ്ഞു. വിവിധ രംഗത്തുള്ള ഉപഭോക്താക്കളെ സംതൃപ്തരാക്കുന്ന മള്‍ട്ടി മോഡല്‍ സൊല്യൂഷന്‍സാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

1995 ല്‍ സ്ഥാപിതമായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 4888 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് ഓഹരിയാണ്. ലോജിസ്റ്റിക്‌സ് മേഖലയാണ് പ്രവര്‍ത്തന രംഗം.

ചരക്ക്, സേവനങ്ങള്‍, പ്രവര്‍ത്തന വരുമാനം, കയറ്റുമതി എന്നിവയാണ് വരുമാന മാര്‍ഗ്ഗങ്ങള്‍. സെപ്തംബറിലവസാനിച്ച പാദത്തില്‍ 851 കോടി രൂപ വരുമാനം നേടാനായി. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 16 ശതമാനം കൂടുതല്‍.

ഇബിററ 7 ശതമാനം കൂടി 92 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 265 ബിപിഎസ് കുറഞ്ഞ് 10.8 ശതമാനമായി. നികുതി കഴിച്ചുള്ള ലാഭം 16 ശതമാനം കുറഞ്ഞ് 57 കോടി രൂപയിലൊതുങ്ങി.

X
Top