വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ഐടിസി ഓഹരിയില്‍ ബുള്ളിഷായി ഐസിഐസിഐ ഡയറക്ട്

മുംബൈ: 2022 ല്‍ 59 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് ഐടിസിയുടേത്. ഈ സമയത്ത് നിഫ്റ്റി എഫ്എംസിജി വെറും 16.4 ശതമാനം മാത്രമാണ് ഉയര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും 52 ആഴ്ച ഉയരത്തിലെത്താന്‍ ഐടിസിയ്ക്ക് സാധിച്ചു.

ഓഹരി കുതിപ്പ് തുടരുമെന്നാണ് ഐസിഐസിഐ ഡയറക്ട് പറയുന്നത്. 405 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് കമ്പനിയും രണ്ടാമത്തെ വലിയ എഫ്എംസിജി കമ്പനിയുമാണ് ഐടിസി.

സിഗരറ്റ് വിപണിയുടെ ഏതാണ്ട് 78 ശതമാനം വിപണി നിയന്ത്രിക്കുന്ന കമ്പനി അവശ്യ വസ്തുക്കളും ബിസ്‌ക്കറ്റ്, നൂഡില്‍സ്, സ്‌നാക്ക്‌സ്, ചോക്കലേറ്റ്, പാലുല്‍പ്പന്നങ്ങള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയും വിപണിയിലെത്തിക്കുന്നു. പേപ്പര്‍ബോര്‍ഡ്, പ്രിന്റിംഗ് & പാക്കേജിംഗ് ബിസിനസ്സ്, അഗ്രി & ഹോട്ടല്‍ ബിസിനസ്സുകളിലും സാന്നിധ്യമുണ്ട്.

ഇന്ത്യയില്‍ 200-ലധികം നിര്‍മ്മാണ സൗകര്യങ്ങളുണ്ട്. 6 ദശലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളും വിവിധ വിഭാഗങ്ങളിലായി ശക്തമായ 25 ബ്രാന്‍ഡുകളും ഉള്ള കമ്പനി സെപ്തംബറിലവസാനിച്ച പാദത്തില്‍ 4619.77 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.

മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 24 ശതമാനം അധികം. വരുമാനം 25.35 ശതമാനം ഉയര്‍ത്തി 18,608 കോടി രൂപയാക്കാനുമായി.

X
Top