തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എസ്‌കെഎഫ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ ഡയറക്ട്

ന്യൂഡല്‍ഹി: 5055 രൂപ ലക്ഷ്യവില നിശ്ചയിച്ച് എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ ഡയറക്ട്. നിലവിലെ വിലയില്‍ നിന്നും 17 ശതമാനം അധികമാണ് ലക്ഷ്യവില. ബുധനാഴ്ച കമ്പനി 40 രൂപ അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.

നാലാംപാദത്തില്‍ കമ്പനി പ്രതീക്ഷിച്ച തോതില്‍ മാര്‍ജിന്‍ ഉയര്‍ത്തിയില്ല. 5.4 ശതമാനം ഉയര്‍ന്ന് 1094.7 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. എബിറ്റ മാര്‍ജിന്‍ 17.2 ശതമാനം പ്രതീക്ഷിച്ചിരുന്നത് 15.3 ശതമാനമായി.

എബിറ്റ 190.7 കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 167 കോടി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നികുതി കഴിച്ചുള്ള ലാഭം 12.3 ശതമാനം ഉയര്‍ന്ന് 122.9 കോടി രൂപയിലെത്തി. കമ്പനി ഓഹരി 1 മാസത്തില്‍ 5.29 ശതമാനം ഉയര്‍ന്നു. 1 വര്‍ഷത്തെ നേട്ടം 34.2 ശതമാനവും 3 വര്‍ഷത്തേത് 210.71 ശതമാനവും 5 വര്‍ഷത്തേത് 146.11 ശതമാനവുമാണ്.

X
Top